Home Featured കനത്തമഴയിൽ പിക്കപ്പ് വാൻ യുവാവിനെ കാണാതായി ; വിവരമറിഞ്ഞ് അമ്മ ജീവനൊടുക്കി

കനത്തമഴയിൽ പിക്കപ്പ് വാൻ യുവാവിനെ കാണാതായി ; വിവരമറിഞ്ഞ് അമ്മ ജീവനൊടുക്കി

by admin

മൈസൂരു : ചിക്കമഗളൂരു ജില്ലയിൽ കനത്തമഴയിൽ പിക്കപ്പ് വാൻ റോഡിൽനിന്ന് തെന്നി പുഴയിൽ മറിഞ്ഞ് യുവാവിനെ കാണാതായി. വിവരമറിഞ്ഞ് അമ്മ ജീവനൊടുക്കി. കലാസ-കലക്കോട് റോഡിലെ കൊളമഗെയ്ക്ക് സമീപമാണ് സംഭവം.ഗണപതിക്കട്ടെ ശമന്ത് (22) സഞ്ചരിച്ചിരുന്ന പിക്കപ്പ് വാഹനം വ്യാഴാഴ്‌ച ഉച്ചയോടെ റോഡിൽനിന്ന് തെന്നിമാറി ഭദ്ര നദിയിലേക്ക് മറിയുകയായിരുന്നു. നിയന്ത്രണംവിട്ട് റോഡിൽനിന്ന് തെന്നിയ വാൻ അടുത്തുള്ള പോസ്റ്റിലിടിച്ചാണ് പുഴയിലേക്ക് മറിഞ്ഞത്. വിവരമറിഞ്ഞ് ശമന്തിന്റെ അമ്മ രത്നകല (45) അപകടസ്ഥലത്തെത്തി.

എന്നാൽ, തിരച്ചിൽ നടക്കുന്നതിനാൽ നാട്ടുകാർ ഇവരെ ആശ്വസിപ്പിച്ച് വീട്ടിൽ തിരിച്ചെത്തിച്ചു. വ്യാഴാഴ്ച രാത്രിവൈകിയും മകനെ കണ്ടെത്താത്തതിനെ തുടർന്ന് രത്നകല വീടിനടുത്തുള്ള കനാലിൽച്ചാടി ആത്മഹത്യചെയ്യുകയായിരുന്നു.കാപ്പിത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്നു രത്നകല. തോട്ടങ്ങളിലേക്ക് തൊഴിലാളികളെ കൊണ്ടുപോകാൻ സഹായിക്കുന്നതിനായി ആറുമാസംമുൻപാണ് മകന് ഇവർ പിക്കപ്പ് വാൻ വാങ്ങിനൽകിയത്.

ഈ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാത്രി വൈകിയും പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും ശമന്തിനെ കണ്ടെത്താനായില്ല. കനത്ത മഴയായതിനാൽ പുഴയിൽ നല്ല നീരൊഴുക്കാണ്. അപകടത്തിൽ കലാസ പോലീസ് കേസെടുത്തു.

21 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ; ജാതി സെൻസസ് വിഷയത്തില്‍ ഏറ്റുപറച്ചിലുമായി രാഹുല്‍ ഗാന്ധി

ജാതി സെൻസസ് വിഷയത്തില്‍ തനിക്ക് തെറ്റ് പറ്റിയെന്ന് ഏറ്റുപറഞ്ഞ് രാഹുല്‍ ഗാന്ധി. ജാതി സെൻസസ് നേരത്തെ തന്നെ നടത്തേണ്ടതായിരുന്നു എന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.21 വർഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ജാതി സെൻസസ് നേരത്തെ നടത്തിയില്ല എന്നുള്ളതാണ് എന്നും രാഹുല്‍ അഭിപ്രായപ്പെട്ടു.ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടന്ന ഭാഗിദാരി ന്യായ് മഹാസമ്മേളനത്തില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്ബോഴായിരുന്നു രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയത്ത് ജാതി സെൻസസ് നടത്തേണ്ടതായിരുന്നു. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ താൻ മനസ്സിലാക്കിയിരുന്നു. എന്നാല്‍ ഒബിസിക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതില്‍ താൻ പരാജയപ്പെട്ടു. അധികാരത്തിലിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും തന്റെ പാർട്ടി ഉടൻ തന്നെ ജാതി സെൻസസ് നടത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.’2004 മുതല്‍ ഞാൻ രാഷ്ട്രീയത്തിലുണ്ട്. ഇപ്പോള്‍ 21 വർഷമായി.

തിരിഞ്ഞുനോക്കുമ്ബോള്‍ സ്വയം വിശകലനം ചെയ്യുമ്ബോള്‍, ഞാൻ ചെയ്തതെല്ലാം ശരിയായ കാര്യങ്ങളാണെന്നും എവിടെയാണ് എനിക്ക് വീഴ്ച പറ്റിയതെന്നും എനിക്ക് കാണാൻ കഴിയും. ഒരു കാര്യത്തില്‍ എനിക്ക് കുറവുണ്ടെന്ന് എനിക്ക് വ്യക്തമായി കാണാൻ കഴിയും. ഞാൻ ഒരു തെറ്റ് ചെയ്തു. ഒ‌ബി‌സി വിഭാഗത്തെ എനിക്ക് വേണ്ട രീതിയില്‍ സംരക്ഷിക്കാൻ കഴിഞ്ഞില്ല. ഒ.ബി.സി. വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിരുന്നെങ്കില്‍ രാജ്യത്ത് ജാതി സെൻസസ് നടത്തുമായിരുന്നു. ഇനി ഞാൻ എന്റെ തെറ്റ് തിരുത്താൻ പോകുകയാണ്’ എന്നും രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group