Home കേരളം നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

by admin

കോഴിക്കോട്: കോഴിക്കോട് നിയന്ത്രണംവിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. കോട്ടൂർ വെങ്ങപ്പറ്റ കുഴിയിൽ അമൽജിത്ത് (30) ആണ് മരിച്ചത്. ശനിയാഴ്‌ച പുലർച്ചെ 2.30ഓടെ നടുവണ്ണൂർ കൂട്ടാലിടറോഡിൽ ആവറാട്ട് മുക്കിനുസമീപത്താണ് അപകടം സംഭവിച്ചത്.പോസ്റ്റിലിടിച്ച് റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അതുവഴി എത്തിയ ലോറിക്കാർ അമൽജിത്ത് റോഡിൽ പരുക്കേറ്റ് കിടക്കുന്നത് കണ്ടപ്പോൾ തൊട്ടടുത്ത വീട്ടുകാരെ വിളിച്ചുണർത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്നു ആംബുലൻസിൽ മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. എംഎംസി ജീവനക്കാരനാണ്. അച്ചൻ:കരുണാകരൻ ( സുകു), അമ്മ: ഗിരിജ.

You may also like

error: Content is protected !!
Join Our WhatsApp Group