വയനാട് അമ്ബലവയലില്‍ ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടയില്‍ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കുപ്പക്കൊല്ലി സ്വദേശി ഇരുപത് വയസ്സുള്ള സല്‍മാൻ ആണ് മരിച്ചത്.ഇന്ന് രാവിലെ പതിവുപോലെ ജിമ്മില്‍ വ്യായാമം ചെയ്യാനെത്തിയതായിരുന്നു സല്‍മാൻ. എന്നാല്‍ വ്യായാമം ചെയ്തു കൊണ്ടിരിക്കേ കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ സല്‍മാൻ മരിക്കുകയായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികവിവരം. മറ്റ് അസുഖങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അമ്ബലവയലിലെ പിതാവിന്റെ പച്ചക്കറിക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു സല്‍മാൻ.
പൂവൻ കോഴി കൂവുന്നത് കൊണ്ട് ഉറങ്ങാൻ പറ്റുന്നില്ല, അടൂര്‍കാരന്റെ പരാതിക്ക് ആര്‍ഡിഒയുടെ പരിഹാരം
അയല്‍വീട്ടിലെ പൂവൻകോഴിയുടെ കൂവല്‍ കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയില്‍ ഇടപെട്ട് ആർഡിഒ. പള്ളിക്കല്‍ കൊച്ചുതറയില്‍ അനില്‍ കുമാറിന്റെ വീടിന്റെ മുകള്‍നിലയില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂട്ടിലെ പൂവൻകോഴിയുടെ കൂവല്‍ ശല്യമാണെന്ന് ചൂണ്ടിക്കാട്ടി അടൂർ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പ് നല്‍കിയ പരാതിയാണ് അടൂർ ആർഡിഒ ബി രാധാകൃഷ്ണൻ പരിഗണിച്ചത്.
തുടർന്ന് രാധാകൃഷ്ണന്റെ ഉറക്കം തടസപ്പെടുത്തുന്ന കോഴിയുള്ള കൂട് അനില്‍ കുമാറിന്റെ വീടിന്റെ കിഴക്കുഭാഗത്തേക്ക് മാറ്റണമെന്ന് ആർഡിഒ ഉത്തരവിട്ടു. ഉത്തരവ് കൈപ്പറ്റി 14 ദിവസത്തിനുള്ളില്‍ നിർദേശം പാലിക്കണം. പുലർച്ചെ മൂന്നു മുതല്‍ അനില്‍കുമാറിന്റെ കോഴി കൂവുകയാണെന്നും ഇത് സ്വൈര്യ ജീവിതത്തിന് തടസമാണെന്നുമാണ് രാധാകൃഷ്ണക്കുറുപ്പിന്റെ പരാതി പറയുന്നത്. തുടർന്ന് ആർഡിഒയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം സ്ഥലവും കോഴിക്കൂടും പരിശോധിച്ചു.
കെട്ടിടത്തിന്റെ മുകളില്‍ വളർത്തുന്ന കോഴികളുടെ കൂവല്‍ പ്രായമായതും രോഗാവസ്ഥയില്‍ കഴിയുന്നതുമായ പരാതിക്കാരന് രാത്രിയില്‍ സ്വസ്ഥമായി ഉറങ്ങുന്നതിന് തടസം ഉണ്ടാക്കുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടു. തുടർന്നാണ് അനുകൂലമായ വിധി നല്‍കിയത്