Home Featured ബംഗളൂരു: ക്രിക്കറ്റ് കളിയെ ചൊല്ലി തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു

ബംഗളൂരു: ക്രിക്കറ്റ് കളിയെ ചൊല്ലി തര്‍ക്കം; യുവാവ് കൊല്ലപ്പെട്ടു

by admin

ബംഗളൂരു: ക്രിക്കറ്റ് കളിയെച്ചൊല്ലി സുഹൃത്തുക്കള്‍ തമ്മിലുണ്ടായ അടിപിടിയില്‍ യുവാവ് കൊല്ലപ്പെട്ടു. ശിവമൊഗ്ഗ ഭദ്രാവതി സ്വദേശി അരുണ്‍ ആണ് (23) കൊല്ലപ്പെട്ടത്.സഞ്ജയ് എന്ന യുവാവിന് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഹൊസമനെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കേസില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.തിങ്കളാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ ചേർന്ന് ക്രിക്കറ്റ് കളിച്ച ശേഷം മദ്യപിച്ചു.

മദ്യപാനത്തിനിടെ ക്രിക്കറ്റ് കളിയെ ചൊല്ലി വാക്കുതർക്കമുണ്ടായത് മർദനത്തിലേക്ക് നയിച്ചു. ഇതിനിടെ ആയുധമുപയോഗിച്ച്‌ ആക്രമണമേറ്റാണ് അരുണിന്റെ മരണമെന്ന് ശിവമൊഗ്ഗ എസ്.പി ജി.കെ. മിഥുൻ കുമാർ പറഞ്ഞു. വിവരമറിഞ്ഞതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’ ; വിവാഹമോചനം ആഘോഷമാക്കി യുവതി

വിവാഹം പോലെ തന്നെ വിവാഹമോചനവും ആഘോഷിയ്ക്കുന്ന തലമുറയാണ് ഇന്നത്തേത്. ബന്ധങ്ങളിലുള്ള തീരുമാനങ്ങള്‍ വളരെ ഉചിതമായ രീതിയില്‍ എടുക്കുന്നവരാണ് ഇന്നത്തെ തലമുറ.ഇപ്പോള്‍ വിവാഹമോചനം നേടിയ ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ വിവാഹമോചനം ആഘോഷിക്കുന്നത് കൈകളില്‍ മെഹന്തി ഇട്ടു കൊണ്ടാണ്.വിവാഹമോചനത്തിന്റെ പ്രതീകാത്മക രൂപങ്ങളാണ് കൈയ്യില്‍ മെഹന്തി ഇട്ടിരിക്കുന്നത്.

‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’, നീതിയുടെ തുലാസുകള്‍ തുടങ്ങിയ പ്രതീകാത്മ ചിത്രങ്ങളും വാക്കുകളുമാണ് അവരുടെ കൈകളിലുള്ളത്. കണ്ണീരോടെയല്ലാതെ മെഹന്തിയണിഞ്ഞ് ആഘോഷത്തോടെയാണ് യുവതി തന്റെ വിവാഹമോചനത്തെ വരവേറ്റത്. ‘ഒടുവില്‍ വിവാഹമോചനം’ എന്ന് കുറിച്ചുകൊണ്ടുള്ള മെഹന്തിയില്‍ കൈകള്‍ മനോഹരമാക്കുകയും ചെയ്തു. ഈ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group