Home Featured ഭാര്യക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ബസിടിച്ച്‌ അപകടം, മലയാളി യുവാവ് മരിച്ചു

ഭാര്യക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ബസിടിച്ച്‌ അപകടം, മലയാളി യുവാവ് മരിച്ചു

by admin

ഊട്ടിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. മേപ്പാടി റിപ്പണ്‍ സ്വദേശി അഞ്ചുകണ്ടം കരീമിന്റേയും സഫിയയുടേയും മകന്‍ ഷെഫീഖ് (29) ആണ് മരിച്ചത്ഇന്നലെ രാത്രി പത്തരയോടെ ഷെഫീഖും ഭാര്യ അഷ്മിതയും സഞ്ചരിച്ച ബൈക്ക് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം.മറ്റൊരു അപകടത്തില്‍ മീനങ്ങാടിയില്‍ ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മതിലിലിടിച്ച്‌ മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ മരിച്ചു.

നാലുപേര്‍ക്ക് പരിക്കേറ്റു. അമ്ബലവയല്‍ ആയിരംകൊല്ലി കല്ലാരംകോട്ട സുരേഷ് (42) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മീനങ്ങാടി താഴത്തുവയലില്‍ വെച്ചായിരുന്നു അപകടം. ഓട്ടോയിലുണ്ടായിരുന്ന ആയിംകൊല്ലി സ്വദേശി അസൈനാറിനെ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു മൂന്ന് പേരെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

13പോലെ എന്തുകൊണ്ടാണ് പല ഹോട്ടലുകളിലും റൂം നമ്ബര്‍ 420 ഇല്ലാത്തത്? രഹസ്യം ഇതാണ്!

വിദേശരാജ്യങ്ങളിലെ ഹോട്ടലുകളില്‍ ഇന്ത്യക്കാരായ അതിഥികളെ അത്ര മതിപ്പില്ലെന്ന് നിങ്ങളും കേട്ടിട്ടുണ്ടാകില്ലേ.ചിലരെങ്കിലും ഹോട്ടല്‍ മുറി അലമ്ബാക്കിയിടുന്നതും ടവ്വലുകളും സോപ്പുമൊക്കെ അടിച്ചുമാറ്റുന്നതുമൊക്കെ ഇതിന് കാരണമായേക്കാം. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ചിലയിടങ്ങളിലെങ്കിലും 420 നമ്ബര്‍ മുറി ഉണ്ടാകില്ല. ഇതിന് പിന്നിലും കുറച്ച്‌ ‘അലമ്ബ്’ കാരണമുണ്ട്.ഹോട്ടലുകളില്‍ 13-ാം നമ്ബര്‍ മുറിയില്ലാത്തിനെപ്പറ്റി മുമ്ബും നിങ്ങള്‍ കേട്ടിട്ടുണ്ടാകില്ലേ. പതിമൂന്നാം നമ്ബര്‍ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിന് കാലങ്ങളോളം പഴക്കമുണ്ട്. ഇതിന് പല കാരണങ്ങളും ഭാഗ്യ വിശ്വാസികള്‍ പറയാറുണ്ട് .

12 കഴിഞ്ഞാല്‍ പിന്നെ 14 ആണ് പല ഹോട്ടലുകളിലും മുറികള്‍ക്ക് നല്‍കുന്നത്. ഇത് വിശ്വാസത്തിന്റെ പേരിലാണെങ്കിലും 420നെ ഒഴിവാക്കുന്നത് മറ്റൊരു കാരണം കൊണ്ടുകൂടിയാണ്.ഈ നമ്ബറിന് കഞ്ചാവുമായുള്ള ബന്ധമാണ് ഇതിനെ കുപ്രസിദ്ധമാക്കുന്നത്. കഞ്ചാവ് വലിക്കുകയെന്ന് എന്നു പറയുന്നതിന് നേരിട്ട് ബന്ധമുള്ള അക്കമാണ് 420 . അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളിലും കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ 24 എണ്ണത്തില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാണ്.

ലോകത്തുള്ള കഞ്ചാവ് പ്രേമികള്‍ കഞ്ചാവ് നിയമവിധേയമാക്കണമെന്ന് പറഞ്ഞ് ഒത്ത് കൂടുന്ന ദിനം കൂടിയാണ് ഏപ്രില്‍ 20. അതായത് 4/ 20 . അങ്ങനെയാണ് 420 കഞ്ചാവിന്റെ പര്യായമായത്. അതുകൊണ്ടുതന്നെ ഇത്തരം കൂട്ടായ്മകള്‍ ഒന്നിച്ചുകൂടാനായി തെരഞ്ഞെടുക്കുന്നത് 420-ാം നമ്ബര്‍ മുറിയായിരിക്കും. അങ്ങനെ കഞ്ചാവിനായി വാദിച്ച്‌ പാര്‍ട്ടി നടത്തി പോകുന്നവര്‍ മുറി അലങ്കോലമാക്കാനായി തുടങ്ങി. ഇതോടെയാണ് 420 നമ്ബര്‍ മുറി ഹോട്ടലുകളില്‍ നിന്നും ഒഴിവാക്കപ്പെട്ടു തുടങ്ങിയത്.അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പല ഹോട്ടലുകളും 419 കഴിഞ്ഞാല്‍ 421 ആണ് ഹോട്ടല്‍ മുറിയുടെ നമ്ബര്‍. 420-ാം നമ്ബര്‍ മുറിയില്‍ ആഘോഷത്തിന് ശേഷം പോകുന്നവര്‍ 420 എന്ന ഹോട്ടല്‍ നമ്ബര്‍ വരെ അഴിച്ചുമാറ്റിയാണ് പോകുന്നതെന്നതും ഹോട്ടലുടമകള്‍ക്ക് ഈ നമ്ബര്‍ ഒഴിവാക്കാനായി പ്രേരണയായി.

You may also like

error: Content is protected !!
Join Our WhatsApp Group