ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവ് വണ്ടല്ലൂര്‍മിഞ്ചൂര്‍ ഔട്ടര്‍ റിങ് റോഡില്‍ വാഹനം ഇടിച്ചു മരിച്ചു.ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാര്‍ഥിയുമായ വിക്കി (19)യാണു മരിച്ചത്.ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയില്‍ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ നിന്നു തെറിച്ച വീണ വിക്കി, സമീപത്തെ വൈദ്യുത തൂണില്‍ തലയിടിച്ചു സംഭവ സ്ഥലത്തു തന്നെ മരിച്ചു. മേഖലയില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതായും യുവാക്കള്‍ അലക്ഷ്യമായാണു വാഹനം ഓടിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിച്ചു
അത്യാവശ്യമായി ഒമ്ബത് ലക്ഷം ആവശ്യമുണ്ട് ;ലോറി വില്‍ക്കാന്‍ പോവുകയാണെന്ന് മനാഫ്
മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി ഉടമ മനാഫ് തന്റെ ലോറി വില്‍ക്കുന്നുവെന്ന് അറിയിച്ച് രംഗത്ത്.അത്യാവശ്യമായി ഒമ്ബത് ലക്ഷം ആവശ്യമുണ്ടെന്നും, അതിനാല്‍ തന്റെ ലോറി വില്‍ക്കാൻ പോവുകയാണെന്നും ആണ് മനാഫ് അറിയിച്ചിരിക്കുന്നത്. ആവശ്യക്കാര്‍ക്ക് വാങ്ങാമെന്നും മനാഫ് പറയുന്നു.’അത്യാവശമായി ഒന്‍പത് ലക്ഷം രൂപ ആവശ്യമുണ്ട്, ആരും വിലപേശരുത് , OLXല്‍ ഇടുന്നതിനെക്കാളും നല്ലത് നിങ്ങളോട് ഇങ്ങനെ പറയുന്നതല്ലെ, 2012 മോഡല്‍ വണ്ടി 12 ടയര്‍ ലോറിയാണ് ‘ മനാഫ് പറയുന്നു.
നേരത്തെ ചാരിറ്റി ആപ്പ് ഉണ്ടാക്കാന്‍ സഹായം അഭ്യര്‍ഥിച്ച് മനാഫ് രംഗത്ത് എത്തിയിരുന്നു . ചാരിറ്റി ആപ്പിന് അഞ്ച് ലക്ഷം രൂപ ചെലവാണെന്നും അറിയാവുന്ന ആരേലും തനിക്ക് ഉണ്ടാക്കി തരണമെന്നും മനാഫ് പറയുന്നു. ചാരിറ്റിക്ക് വരുന്ന പണത്തെ പറ്റി അറിയാന്‍ ആപ്പ് സഹായിക്കുമെന്നും മനാഫ് പറയുന്നു. അതേ സമയം ഉദ്ഘാടന തിരക്കിലാണ് ലോറി ഉടമ മനാഫ് ഇപ്പോള്‍. നിരവധി പരിപാടികളിലെ ഉദ്ഘാടകനാണ് ഇപ്പോള്‍ മനാഫ്