Home Featured ബെംഗളൂരു : നായണ്ടഹള്ളി റെയിൽവേ അടിപ്പാതയിൽ ബൈക്ക് തൂണിലിടിച്ച് യുവാവ് മരിച്ചു.

ബെംഗളൂരു : നായണ്ടഹള്ളി റെയിൽവേ അടിപ്പാതയിൽ ബൈക്ക് തൂണിലിടിച്ച് യുവാവ് മരിച്ചു.

by admin

ബെംഗളൂരു : നായണ്ടഹള്ളി റെയിൽവേ അടിപ്പാതയിൽ ബൈക്ക് കോൺക്രീറ്റ് തൂണിലിടിച്ച് യുവാവ് മരിച്ചു. ബുധനാഴ്‌ച പുലർച്ചെ ഒരുമണിയോടെയാണ് അപകടം. ബെംഗളൂരുവിലെ ഓട്ടോ ഡ്രൈവറും നിർമാണത്തൊഴിലാളിയുമായ അയ്യനാർ (26) ആണ് മരിച്ചത്.നായണ്ടഹള്ളി സിഗ്നലിൽനിന്ന് നാഗർഭാവി ഭാഗത്തേക്ക് പോകുമ്പോൾ ഔട്ടർ റിങ് റോഡിൽ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു. ഹെൽമറ്റ് ധരിക്കാത്ത അയ്യനാരുടെ തലയ്ക്കുംദേഹത്തും പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ട്രക്കിംഗിന് ശേഷം ഹോംസ്റ്റേയില്‍ വിശ്രമിച്ചുകൊണ്ടിരുന്ന യുവതി കുഴഞ്ഞുവീണ് മരിച്ചു

വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. കൊല്‍ക്കത്ത സ്വദേശിനിയായ അങ്കിത ഘോഷ് (28) എന്ന വിനോദ സഞ്ചാരിയാണ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ശ്വാസതടസം നേരിട്ട് മരിച്ചത്.ബുധനാഴ്ച തിരികെ പോകാനിരിക്കെയാണ് ദാരുണാന്ത്യം. ഡാര്‍ജിലിംഗില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലുള്ള ചെറുഗ്രാമമായ തുംലിഗില്‍ അവധി ആഘോഷിക്കാനെത്തിയതായിരുന്നു യുവതി. ഒരു സ്വകാര്യ സ്ഥാപനത്തിലെ സാമ്ബത്തിക ഉപദേശകയായിരുന്ന അങ്കിത സുഹൃത്തുക്കളോടൊപ്പമാണ് ഇവിടെയെത്തിയത്. ന്യൂ ജബല്‍പുരി വരെ ട്രെയിനും അവിടെ നിന്ന് ടാക്‌സിയിലും സഞ്ചരിച്ചാണ് മൂന്നംഗ വിനോദ സഞ്ചാരിസംഘം ഇവിടെ എത്തിയത്.

ബംഗാളിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമായ സാന്‍ഡാപു സന്ദര്‍ശിച്ചശേഷമാണ് ഇവര്‍ തുംലിഗിലെ ഹോം സ്റ്റേയിലെത്തിയത്. രാത്രി 12 മണിയോടെ യുവതി ശുചിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. അവശനിലയിലായ യുവതിയെ പുലര്‍ച്ചെ നാല് മണിയോടെയാണ് ഹോം സ്റ്റേയുടെ ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാനായത്. 28 കിലോമീറ്റര്‍ അകലെയാണ് ഈ ആശുപത്രിയുള്ളത്. ഇവിടെ നിന്ന് യുവതിയെ 18 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. രാവിലെ 6.30ഓടെ സുഹൃത്തുക്കള്‍ യുവതിയെ ഇവിടെ എത്തിച്ചപ്പോഴേയ്ക്കും യുവതി മരണപ്പെട്ടിരുന്നു. ഡംഡം കന്റോണ്‍മെന്റിലെ മുകുന്ദ ദാസ് റോഡില്‍ വച്ചായിരുന്നു ഇവരുടെ അന്ത്യം.

യുവതിക്ക് ട്രെക്കിംഗിന് ഇടയില്‍ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ യുവതിയുടെ മരണകാരണം ഹൃദയാഘാതം മൂലമാണെന്ന് വ്യക്തമായിട്ടുണ്ട്. വടക്കന്‍ ബംഗാളില്‍ ഈ വര്‍ഷം ഇത്തരത്തിലുണ്ടാവുന്ന മൂന്നാമത്തെ മരണമാണ് ഇത്. തുംലിഗില്‍ ഇത്തരത്തില്‍ 14 ദിവസത്തിനിടെയുണ്ടാവുന്ന സമാന സംഭവമാണ് അങ്കിതയുടെ മരണം. സമുദ്രനിരപ്പില്‍ നിന്ന് 10000 അടി ഉയരത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമാണ് തുംലിഗ്. ഈ സംഭവം മലയോര മേഖലയിലുള്ള വിനോദ സഞ്ചാര സ്ഥലങ്ങളിലേക്കെത്തുന്ന സഞ്ചാരികളുടെ ആരോഗ്യത്തേക്കുറിച്ച്‌ ചര്‍ച്ചകളുണ്ടാവാന്‍ കാരണമായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group