നഗരത്തിലെ അമിത ഓട്ടോ നിരക്കില്‍ നിന്ന് രക്ഷനേടാൻ യുവാവ് റെഡിറ്റില്‍ പങ്കു വെച്ച കുറുക്കുവഴി വ്യാപക ചർച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.യാത്ര ചെയ്യേണ്ടെങ്കിലും ഓട്ടോ ബുക്ക് ചെയ്ത് അത് അത് റദ്ദാക്കുന്നത് സ്ഥിരമായി ആവർത്തിച്ചാല്‍ ഉയർന്ന ചാർജ് ഈടാക്കുന്നത് തടയാമെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഓട്ടോ ഈടാക്കുന്ന അമിത ചാർജ് ഒഴിവാക്കാൻ ആദ്യം ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യണമെന്നും പിന്നീട് റദ്ദാക്കണമെന്നും പോസ്റ്റില്‍ പറയുന്നു. ഇങ്ങനെ ചെയ്യുമ്ബോള്‍ പിടിക്കപ്പെടാതിരിക്കാൻ യഥാർഥ ലൊക്കേഷനില്‍ നിന്ന് അല്‍പ്പം മാറിയുള്ള സ്ഥലം നല്‍കാൻ ശ്രദ്ധിക്കണമെന്നും നിർദേശിക്കുന്നുണ്ട്.
ഇങ്ങനെ ചെയ്യുമ്ബോള്‍ നിങ്ങളുടെ സമീപത്ത് ഓട്ടോകള്‍ സുലഭമാവുകയും ഡിമാൻഡ് കുറയുകയും ചെയ്യുമെന്ന് പറയുന്നു. ഇങ്ങനെ ചെയ്തതു വഴി 180 രൂപ ഓട്ടോ ചാർജ് 120 ആയി കുറക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തുന്നുണ്ട്.എന്നാല്‍ പോസ്റ്റിനു താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നു വന്നത്. ടാക്സി ചാർജ് ലഭിക്കാൻ ഈ കുറുക്കു വഴി സ്വീകരിക്കുന്നത് പലതലത്തില്‍ ചിന്തിക്കുമ്ബോഴും തെറ്റായ പ്രവണതയാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.
ചിലർ അമിത ചാർജീടാക്കുന്നത് അവസാനിപ്പിക്കാൻ ഇത് സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.60 രൂപ ലാഭിക്കാൻ 30 മിനിട്ട് നഷ്ടപ്പെടുത്തിയെന്നും ഇത്തരം കുറുക്കുവഴികള്‍ സ്വീകരിക്കുന്നതിനെക്കാളും നല്ലത് ബൈസിക്കിള്‍ ഓടിക്കുന്നതാണെന്നും അഭിപ്രായം ഉയർന്നു. ഇത്തരത്തില്‍ ബുക്ക് ചെയ്ത് റദ്ദു ചെയ്യുന്നത് ഓണ്‍ലൈൻ ടാക്സി അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിലേക്ക് വഴിവെക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.ബുക്കിങ് കാൻസല്‍ ചെയ്യുന്നതിനു ചാർജ് ഈടാക്കുമെന്നും ആവർത്തിച്ചാല്‍ അക്കൗണ്ട് ബാൻ ചെയ്യുമെന്നും ചിലർ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കർണാടക ബൈക്ക് ടാക്സി നിരോധിച്ചതുമുതല്‍ ഓട്ടോ ടാക്സികള്‍ തോന്നിയ നിലക്ക് അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതികള്‍ ഉയർന്നു വരുന്നുണ്ട്. മീറ്റർ ഉപയോഗിക്കാനും ഇവർ സമ്മതിക്കുന്നില്ല. കർണാടക ഗവണ്‍മെന്‍റ് ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരിക്കുകയാണ്.