Home Featured സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് തൂങ്ങിമരിച്ചു

സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവ് തൂങ്ങിമരിച്ചു

by admin

മംഗളൂരുവിലാണ് ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തത്. കാമുകിയുമായുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയിലാണ് ആത്മഹത്യ.കാർക്കള സ്വദേശിയായ 23 വയസ്സുള്ള അഭിഷേക് ആചാര്യയാണ് മരിച്ചത്. കഴിഞ്ഞ ദിവസം സ്വകാര്യ ലോഡ്ജിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മംഗളൂരുവിലെ ഒരു സ്വകാര്യ കമ്ബനിയിലെ ജീവനക്കാരനാണ് അഭിഷേക്. കുറച്ചു നാളുകളായി ഒരു യുവതിയുമായി പ്രണയത്തിലായിരുന്നു.

ഇവർ തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ അഭിഷേക് ഫോണില്‍ പകർത്തിയിരുന്നു. ഇത് സുഹൃത്തുക്കള്‍ കാണാനിടയായതാണ് സംഭവങ്ങള്‍ക്കെല്ലാം തുടക്കം. സ്വകാര്യ ദൃശ്യങ്ങള്‍ കണ്ടുവെന്നും അത് പ്രചരിപ്പിക്കുമെന്നും സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. സ്ഥിരമായുള്ള ഭീഷണിയില്‍ മനംനൊന്താണ് അഭിഷേക് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.മരിച്ച സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

അതില്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്ത നാല് പേരുടെ പേരുകള്‍ അഭിഷേക് എഴുതിയിരുന്നു. സംഭവത്തില്‍ കാർക്കള പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അഭിഷേകിന്റെ ആത്മഹത്യ കുറുപ്പും മൊബൈല്‍ ഫോണും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മൊബൈലിലെ ഡേറ്റ വീണ്ടെടുത്തതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂയെന്നാണ് പൊലീസ് പറഞ്ഞത്.

You may also like

error: Content is protected !!
Join Our WhatsApp Group