ബംഗളൂരു: ദീപാവലി ദിനത്തില്‍ മരിച്ചാല്‍ പാപങ്ങള്‍ ക്ഷമിക്കപ്പെടുമെന്നും സ്വർഗം ലഭിക്കുമെന്നുമുള്ള വിശ്വാസത്തെ തുടർന്ന് 40കാരൻ ജീവനൊടുക്കി.ബംഗളൂരുവിലെ ഭൂസാന്ദ്രയില്‍ നവംബർ ഒന്നിനായിരുന്നു സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.കൃഷ്ണമൂർത്തി എന്നയാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ഇയാള്‍ നേരത്തെ ഭാര്യയെ കൊലപ്പെടുത്തിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടയാളാണ്. കുടുംബകലഹത്തിനിടെയാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. കേസില്‍ ആറ് മാസം മുമ്ബ് ഇയാള്‍ ജയില്‍മോചിതനായതാണ്.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണമൂർത്തി ദീപാവലി ദിനത്തില്‍ മരിച്ചാലുള്ള ‘പ്രത്യേകതകളെ’ കുറിച്ച് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നുവെന്ന വിവരം ലഭിച്ചത്.ചെയ്ത തെറ്റുകള്‍ക്ക് മോക്ഷം ലഭിക്കുമെന്നും സ്വർഗത്തിലെത്തുമെന്നും ഇയാള്‍ പറഞ്ഞിരുന്നത്രെ. ഇക്കാര്യങ്ങള്‍ സുഹൃത്തുക്കളുമായി സംസാരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് കൃഷ്ണമൂർത്തിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.ദീപാവലി ദിനത്തില്‍ മരിച്ചാല്‍ സ്വർഗം ലഭിക്കുമെന്നുമുള്ള വിശ്വാസമാണ് ഇയാള്‍ ആത്മഹത്യ ചെയ്യാനുള്ള കാരണമായി കരുതുന്നതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അസാധാരണ മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.