ബെംഗളൂരു ഇലക്‌ട്രിക് സപ്ലൈ കമ്ബനി ലിമിറ്റഡിലെ ജീവനക്കാരന്‍ ഡിജിറ്റല്‍ അറസ്റ്റിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു.കുമാര്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. സിബിഐ ഉദ്യോഗസ്ഥനാണെന്ന വ്യാജേന ഡിജിറ്റല്‍ അറസ്റ്റ് നടത്തിയയാള്‍ 11 ലക്ഷം രൂപ തട്ടിയെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ കുമാര്‍ എഴുതിയിരിക്കുന്നത്. മരത്തില്‍ തൂങ്ങിയാണ് കുമാര്‍ ആത്മഹത്യ ചെയ്തത്.വിക്രം ഗോസ്വാമി എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഒരാള്‍ കുമാറിനെ ഫോണില്‍ ആദ്യം ബന്ധപ്പെട്ടത്.
സിബിഐ ഉദ്യോഗസ്ഥനാണെന്നാണ് പറഞ്ഞത്. കുമാറിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് പറഞ്ഞായിരുന്നു ആദ്യ ഭീഷണി. 1.95 ലക്ഷം രൂപയാണ് ആദ്യം കുമാറിന്‍റെ കയ്യില്‍ നിന്ന് ഇയാള്‍ വാങ്ങിയത്. പിന്നീട് പലതവണയായി 11 ലക്ഷമാണ് കുമാറിന് നഷ്ടമായത്. കൂടാതെ മാനസിക സമ്മര്‍ദ്ദവും. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഭാര്യ മറ്റുപുരുഷന്മാരോട് സംസാരിച്ചു; കെട്ടിപ്പിടിക്കാനെന്ന വ്യാജേന അടുത്ത് വന്ന് കഴുത്തറുത്ത് ഭര്‍ത്താവ്
ജാര്‍ഖണ്ഡില്‍ 20 കാരന്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മറ്റ് പുരുഷന്മാരോട് ഭാര്യ സംസാരിക്കുന്നത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്ന് പൊലീസ്.കൊലപാതകത്തിന് ശേഷം ജയറാം മുര്‍മു ഭാര്യ സോണിയയുടെ മൃതശരീരം ചാക്കിലാക്കി അഴുക്കുചാലില്‍ തള്ളുകയായിരുന്നു.കാലുകള്‍ കൂട്ടിക്കെട്ടിയ രീതിയിലായിരുന്നു സോണിയയുടെ മൃതശരീരം എന്ന് പൊലീസ് പറയുന്നു. ജൂലൈ 13 ന് ജയറാമും സോണിയയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു.
ശേഷം തന്‍റെ രണ്ട് കൂട്ടുകാരോടൊപ്പം പണിനടന്നുകൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിലേക്ക് ജയറാം സോണിയയെ കൊണ്ടുപോയി.നാലുപേരും ഇവിടെവെച്ച് ഭക്ഷണം കഴിച്ചു. സുഹൃത്തുക്കള്‍ ഉറങ്ങിയതിന് ശേഷം ജയറാം സോണിയയെ മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. കെട്ടിപ്പിടിക്കാന്‍ എന്ന വ്യാജേന അടുത്ത് കഴുത്തറുക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.