Home Uncategorized ബിഎംഡബ്ല്യൂ കാര്‍ വാങ്ങി നല്‍കിയില്ല; യുവാവ് ആത്മഹത്യ ചെയ്തു

ബിഎംഡബ്ല്യൂ കാര്‍ വാങ്ങി നല്‍കിയില്ല; യുവാവ് ആത്മഹത്യ ചെയ്തു

by admin

മാതാപിതാക്കള്‍ ബിഎംഡബ്ല്യൂ കാര്‍ വാങ്ങിനല്‍കാത്തതില്‍ 21-കാരന്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദില്‍ സിദ്ദിപേട്ട് ചത്ത്‌ലപള്ളി സ്വദേശിയായ ബൊമ്മ ജോണിയാണ് കളനാശിനി കഴിച്ച്‌ ആത്മഹത്യ ചെയ്തത് .കളനാശിനി കുടിച്ച്‌ മേയ് 30-ാം തീയതി ഗുരുതരാവസ്ഥയിലായ യുവാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.സിദ്ദിപേട്ടിലെ കര്‍ഷകരാണ് ബൊമ്മ ജോണിയുടെ മാതാപിതാക്കള്‍. സ്വന്തമായി രണ്ടേക്കറോളം ഭൂമിയുള്ള കുടുംബം കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനം ആദായം ഉപയോഗിച്ചാണ് ജീവിച്ചിരുന്നത്.

ബൊമ്മ ജോണി പത്താംക്ലാസില്‍ പഠിത്തം നിർത്തിയിരുന്നു. പിന്നീട് കൃഷിയില്‍ മാതാപിതാക്കളെ സഹായിച്ചുവരികയായിരുന്നു.ബിഎംഡബ്ല്യൂ കാറും പുതിയ വീടും ഉള്‍പ്പെടെ സ്വന്തമാക്കണമെന്നായിരുന്നു ബൊമ്മ ജോണിയുടെ ആഗ്രഹം. ഇക്കാര്യം യുവാവ് പലതവണ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. യുവാവ് ഇതിനിടെ മദ്യത്തിനും അടിമപ്പെട്ടിരുന്നു. യുവാവ് നിരന്തരം മാതാപിതാക്കളോട് ബിഎംഡബ്ല്യൂ കാര്‍ വാങ്ങിനല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർക്ക് അതിനുള്ള സാമ്ബത്തികസ്ഥിതി ഉണ്ടായിരുന്നില്ല.

എന്നാല്‍, കാര്‍ വാങ്ങിനല്‍കിയില്ലെങ്കില്‍ യുവാവ് തന്റെ ജീവനൊടുക്കുമെന്ന് ഭീഷണി പെടുത്തിയിരുന്നു. ഇതോടെ കഴിഞ്ഞ വെള്ളിയാഴ്ച യുവാവിനെയും കൂട്ടി മാതാപിതാക്കള്‍ സിദ്ദിപേട്ടിലെ കാര്‍ ഷോറൂമില്‍ എത്തിയിരുന്നു . തുടർന്ന് ബിഎംഡബ്യൂ കാറിന് പകരം മാരുതി സ്വിഫ്റ്റ് ഡിസയര്‍ യുവാവിന് വാങ്ങി നല്‍കാം എന്ന് മാതാപിതാക്കള്‍ പറഞ്ഞു. പക്ഷേ, യുവാവ് ഇത് അംഗീകരിച്ചില്ല. ബിഎംഡബ്ല്യൂ കാര്‍ തന്നെ വേണമെന്ന് വാശിപിടിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് യുവാവ് കളനാശിനി കുടിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും പോലീസ് വിഷശദീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group