Home Featured വാഹനാപകടത്തില്‍ 17 പല്ലുകള്‍ കൊഴിഞ്ഞു പോയി; വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി

വാഹനാപകടത്തില്‍ 17 പല്ലുകള്‍ കൊഴിഞ്ഞു പോയി; വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി

by admin

നാലുവർഷംമുൻപുണ്ടായ വാഹനാപകടത്തില്‍ 17 പല്ല് കൊഴിഞ്ഞുപോയതിലുള്ള വേദന സഹിക്കാനാവാതെ യുവാവ് ജീവനൊടുക്കി.ചിക്കമഗളൂരു ജില്ലയിലെ കോപ്പ താലൂക്കിലെ ഭുവനകോട്ടെ ഗ്രാമത്തിലെ വിഗ്നേഷ് (18) ആണ് ഞായറാഴ്ച രാവിലെ വീടിനരികിലുള്ള സ്ഥലത്ത് തൂങ്ങിമരിച്ചത്.കൊപ്പ ഐടിഐയിലെ ഒന്നാംവർഷ വിദ്യാർഥിയാണ്. അപകടത്തെത്തുടർന്ന് വിഗ്നേഷിന് ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. നിരന്തരമായ വേദനയെത്തുടർന്ന് അദ്ദേഹം തുടർച്ചയായി ചികിത്സതേടിയിരുന്നു. ഇതേത്തുടർന്നാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ജയപുര പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.

ജീവിതം തന്നെ മാറി; അമേരിക്ക വിട്ടു, 9 വര്‍ഷം മുമ്ബ് ഇന്ത്യയിലെത്തി, ആ തീരുമാനം വളരെ നന്നായി എന്ന് യുവാവ്

ഒമ്ബത് വർഷം മുമ്ബ് ഇന്ത്യയിലേക്ക് വരാൻ താനെടുത്ത തീരുമാനം എത്ര നന്നായി എന്ന് വിദേശിയായ യുവാവ്. ഇന്ത്യയിലേക്ക് വന്നതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചാണ് യുഎസ്സില്‍ നിന്നുള്ള എലിയറ്റ് റോസെൻബെർഗ് തന്റെ ലിങ്ക്ഡ്‌ഇൻ പോസ്റ്റില്‍ വിശദീകരിക്കുന്നത്.എലിയറ്റ് റോസൻബെർഗ് തന്റെ നീണ്ട പോസ്റ്റില്‍ പറയുന്നത്, പണപ്പെരുപ്പം യുഎസിലെ തന്റെ ജീവിത നിലവാരത്തെ ബാധിച്ച്‌ തുടങ്ങിയതില്‍ നിരാശനായിട്ടാണ് അയാള്‍ 12 വർഷം മുമ്ബ് രാജ്യം വിടാനുള്ള തീരുമാനം എടുത്തത് എന്നാണ്.

തുടക്കത്തില്‍, തനിക്ക് താല്‍പ്പര്യമുള്ള ഒരു ബിസിനസ്സ് സംരംഭം തുടങ്ങാനായി ബ്രസീലിലേക്കാണ് പോയത്. പിന്നീട്, ഏഷ്യയിലൂടെ ഒരു നീണ്ട യാത്ര. അതിന് ശേഷം ഇന്ത്യയില്‍ സ്ഥിരതാമസമാക്കാൻ തീരുമാനിച്ചു എന്നാണ് യുവാവ് പറയുന്നത്. ഇന്ത്യയില്‍ ജീവിതച്ചെലവ് വളരെ കുറവാണ് എന്നും പോസ്റ്റില്‍ പറയുന്നു. യുഎസ്സിലാണെങ്കില്‍ ആഡംബര ഹോട്ടലുകളിലും കണ്‍സേര്‍ട്ടുകള്‍ക്കും ഒക്കെ പോകേണ്ടി വരും എന്നും യുവാവ് പറയുന്നുണ്ട്.

ഇവിടെ വച്ചാണ് താൻ തന്റെ ഭാര്യയെ കണ്ട് മുട്ടിയത്. രണ്ട് ബിസിനസുകള്‍ ആരംഭിച്ചു. ഇപ്പോഴുള്ള ചിലവ് ഇങ്ങനെയാണ്; മൊത്തം ഫർണിഷ്ഡായിട്ടുള്ള പുഴയുടെ തീരത്തുള്ള, പൊതു പൂളും ജിമ്മും ഉള്ള രണ്ട് മുറി അപാർട്മെന്റിന് വാടക 55000 -ത്തില്‍ താഴെയാണ്. ഗ്രോസറി വാങ്ങുന്നതിന് മാസം 21500 രൂപ. വീട്ടില്‍ ജോലിക്ക് സഹായിക്കാനെത്തുന്നവർക്ക് 8000 രൂപ. പേഴ്സണല്‍ ട്രെയിനിംഗ് സെഷന് 900 രൂപ.

ഇതിന് പുറമെ ആളുകളുമായി ജീവിതാവസാനം വരെ നീണ്ടുനില്‍ക്കുന്ന ബന്ധമുണ്ടാക്കാൻ സാധിച്ചതിനെ കുറിച്ചും ബിസിനസുകള്‍ തുടങ്ങിയതിനെ കുറിച്ചും എല്ലാം യുവാവ് തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.ഒപ്പം യുഎസ് പൗരനാണ് എന്നതില്‍ ഇപ്പോഴും താൻ സന്തോഷമുള്ളവനാണ്. വർഷത്തില്‍ ഒരിക്കല്‍ രാജ്യം സന്ദർശിക്കാറുണ്ട് എന്നും എലിയറ്റ് റോസെൻബെർഗ് കുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group