ബെംഗളൂരു : നഗരത്തിലെ ഫ്ലാറ്റ് സമുച്ചയത്തിന്റെ 24-ാം നിലയിൽനിന്ന് ചാടി യുവാവ് ജീവനൊടുക്കി. മദനായകഹള്ളിയിലാണ് സംഭവം. ആന്ധ്ര സ്വദേശിയായ ലോകേഷ് പവൻകൃഷ്ണയാണ് (26) ജീവനൊടുക്കിയത്. നഗരത്തിലെ ഒരു ഷോപ്പിങ് മാളിൽ ജോലിചെയ്‌തിരുന്ന ലോകേഷ് സഹോദരിയുടെ ഫ്ലാറ്റിലെത്തിയതായിരുന്നു.
ഗർഭിണിയായ സഹോദരി കുടുംബവീട്ടിലായതിനാൽ ഇവരുടെ ഭർത്താവുമാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്. കഴിഞ്ഞദിവസം രാത്രിയിൽ ഇവിടെ താമസിച്ച ലോകേഷ് പുലർച്ചെ 24-ാം നിലയിൽപ്പോയി താഴേക്കുചാടുകയായിരുന്നു.ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ചനിലയിൽ കണ്ടത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ലഞ്ച് ബോക്‌സ് ബാഗ് കൊണ്ട് ആറാം ക്ലാസുകാരിയുടെ തലയ്ക്കിടിച്ച് അധ്യാപിക; തലയോട്ടിക്ക് പരുക്ക്, കേസെടുത്ത് പൊലീസ്
ആറാം ക്ലാസ് വിദ്യാർത്ഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുംഗാനൂരി ആണ് സംഭവം.ശാരീരിക ശിക്ഷയുടെ പേരില്‍ സാത്വിക നാഗശ്രീ എന്ന പെണ്‍കുട്ടിയുടെ തലയില്‍ ഹിന്ദി അധ്യാപികയായ സലീമ ബാഷ സ്റ്റീല്‍ ലഞ്ച് ബോക്സ് അടങ്ങിയ സ്കൂള്‍ ബാഗ് കൊണ്ട് അടിച്ചതായി റിപ്പോർട്ടുണ്ട്. ഇതോടെ വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് ഒടിവ് സംഭവിച്ചു.ക്ലാസ്സില്‍ വെച്ച് കുട്ടി മോശമായി പെരുമാറിയതില്‍ ദേഷ്യത്തിലാണ് അധ്യാപിക കുട്ടിയെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. അതേ സ്കൂളില്‍ സയൻസ് അധ്യാപികയായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മയ്ക്ക് ആദ്യം പരിക്കിന്റെ ഗൗരവം മനസ്സിലായില്ല.
പെണ്‍കുട്ടിയ്ക്ക് പിന്നീട് കടുത്ത തലവേദനയും തലകറക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന്, നടത്തിയ സിടി സ്കാൻ പരിശോധനയില്‍ ആണ് തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ അധ്യാപകനും പ്രിൻസിപ്പലിനുമെതിരെ കുടുംബം പരാതി നല്‍കി. പുംഗാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുസമാനമായ മറ്റൊരു സംഭവത്തില്‍, ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തുള്ള മധുരവാഡ പ്രദേശത്തുള്ള ശ്രീ തനുഷ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ ഒടിച്ചതിന് ഒരു അധ്യാപകനെതിരെ കേസെടുത്തിരുന്നു..