Home Featured ബംഗളുരു : വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ‍ജീവനൊടുക്കി

ബംഗളുരു : വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ‍ജീവനൊടുക്കി

by admin

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് ‍ജീവനൊടുക്കി. കർണാടകയിലെ നാഥ് പൈ സർക്കിളിനടുത്തുള്ള ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് കൊല്ലപ്പെട്ടത്.ബെലഗാവി താലൂക്കിലെ യെല്ലൂർ ഗ്രാമത്തില്‍ നിന്നുള്ള പ്രശാന്ത് കുണ്ടേക്കർ (29) ആണ് ക്രൂരമായ കൊലപാതകത്തിന് ശേഷം ജീവനൊടുക്കിയത്.പ്രശാന്ത് യുവതിയുമായി ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്നും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. എന്നാല്‍, വിവാഹാഭ്യർത്ഥനയുമായി ഐശ്വര്യയുടെ അമ്മയെ സമീപിച്ചപ്പോള്‍, സാമ്ബത്തിക സ്ഥിരത കൈവരിക്കാൻ അവർ ഉപദേശിച്ചു.

പുലർച്ചെ, പ്രശാന്ത് ഐശ്വര്യയുടെ അമ്മായിയുടെ വീട്ടില്‍ ഒരു കുപ്പി വിഷവുമായി എത്തി. ഐശ്വര്യ തന്നെ വിവാഹം കഴിക്കണമെന്ന് അയാള്‍ വീണ്ടും നിർബന്ധിച്ചു, പക്ഷേ അവള്‍ വിസമ്മതിച്ചപ്പോള്‍ അയാള്‍ അവളെ വിഷം കുടിക്കാൻ നിർബന്ധിച്ചു. അവള്‍ എതിർത്തപ്പോള്‍, പോക്കറ്റില്‍ നിന്ന് കത്തിയെടുത്ത് ഐശ്വര്യയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടർന്ന് പ്രശാന്ത് അതേ കത്തി ഉപയോഗിച്ച്‌ തന്നെ സ്വന്തം കഴുത്ത് മുറിക്കുകയും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിക്കുകയും ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ യാദ മാർട്ടിൻ ഉള്‍പ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

പ്രായം 16 മാസം; ജന്മേഷ് യാത്രയാവുന്നത് രണ്ടുപേര്‍ക്ക് പുതുജീവനേകി

ഒഡിഷയിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവായി 16 മാസം പ്രായമുള്ള ജന്മേഷ് ലെങ്ക. മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞ് അവയവദാനത്തിലൂടെ രണ്ടുപേർക്ക് ജീവൻ നല്‍കിയാണ് മടങ്ങിയത്.ഭുവനേശ്വർ എയിംസാണ് അവയവം മാറ്റിവെക്കലിന് നേതൃത്വം നല്‍കിയത്.ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് ഫെബ്രുവരി 12-നാണ് ജന്മേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ സി.പി.ആർ. നല്‍കുകയും തീവ്രപരിചരണവിഭാഗത്തിലെ ചികിത്സയിലൂടെ ജീവൻ നിലനിർത്താൻ ആശുപത്രി അധികൃതർ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍, രണ്ടാഴ്ചത്തെ ശ്രമങ്ങള്‍ വിഫലമാക്കി ജന്മേഷ് കഴിഞ്ഞ ശനിയാഴ്ച മരണത്തിന് കീഴടങ്ങി.അവയവദാനത്തിന്റെ സാധ്യത മനസിലാക്കി ആശുപത്രി അധികൃതർ കുടുംബത്തെ സമീപിക്കുകയായിരുന്നു. കുഞ്ഞ് നഷ്ടപ്പെട്ടതിന്റെ അതീവദുഃഖത്തിനിടയിലും അവയവദാനത്തിന് മാതാപിതാക്കള്‍ സമ്മതമറിയിച്ചു. തുടർന്ന് അവയവങ്ങള്‍ മാറ്റിവെക്കാനുള്ള നടപടി ആശുപത്രി അധികൃതർ വേഗത്തിലാക്കി.ഗ്യാസ്ട്രോ- സർജറി സംഘം കരള്‍ ന്യൂഡല്‍ഹിയിലെ ഐ.എല്‍.ബി.എസിലേക്ക് അയച്ചു. ഇവിടെ ചികിത്സയിലായിരുന്നു കുട്ടിക്ക് കരള്‍ ദാനംചെയ്തു. വൃക്കകള്‍ ഭുവനേശ്വർ എയിംസില്‍ തന്നെ ചികിത്സയിലുള്ള മറ്റൊരു കുട്ടിക്കും ദാനം ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group