ബെംഗളൂരു: മജസ്റ്റിക് മെട്രോ റെയിൽവേ സ്റ്റേഷനിൽ ഗ്രീൻ ലൈനിലേക്കുള്ള ട്രാക്കിലേക്ക് ചാടി ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു, ഇത് അരമണിക്കൂറിലധികം ട്രെയിൻ ഗതാഗതം തടസ്സപ്പെടുത്തി, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി.രാത്രി 10.15 നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടൻ തന്നെ മെട്രോ സുരക്ഷാ ഉദ്യോഗസ്ഥർ എമർജൻസി ഇടിഎസ് ബട്ടൺ അമർത്തി ട്രെയിൻ നിർത്തി. പിന്നീട് പരിക്കേറ്റയാളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബിഎംആർസിഎൽ സുരക്ഷാ മേധാവി സെൽവം പറഞ്ഞു..
ട്രെയിൻ പെട്ടെന്ന് നിർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ഞങ്ങൾ എല്ലാവരും പുറത്തിറങ്ങി. ട്രെയിനിനടിയിൽ വ ആളെ മെട്രോ ജീവനക്കാർ കൊണ്ടുപോയാതായി ദൃക്സാക്ഷി പറഞ്ഞു.യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ, ഈ സമയത്ത് ബിഎംആർസിഎൽ നാല് ഷോർട്ട് ലൂപ്പ് ട്രെയിനുകൾ സർവീസ് നടത്തി, ഇത് യാത്രക്കാർക്ക് സൗകര്യപ്രദമാണെന്ന് ബിഎംആർസിഎൽ അറിയിച്ചു.
ജലദോഷമായി തുടക്കം പിന്നാലെ ശരീരവേദനയും ക്ഷീണവും, വിടാതെ തുടരുന്ന ചുമ; പനി ബാധിതര്‍ കൂടുന്നു
വീട്ടിലോ ഓഫീസിലോ ഒരാള്‍ക്ക് പനി പിടിച്ചാല്‍ പിന്നെ എല്ലാവർക്കും പകരുക എന്നതാണ് ഇപ്പോഴത്തെ രീതി. ജലദോഷമായി തുടങ്ങി ശരീരവേദനയും ക്ഷീണവുമൊക്കെയായി മാറുന്നതാണ് അവസ്ഥ.തൃശ്ശൂർ ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രികളില്‍ പനിബാധിതരാണ് കൂടുതല്‍. സ്വകാര്യ ആശുപത്രികളില്‍ പലതിലും മുറികള്‍ കിട്ടാനില്ല. കഴിഞ്ഞ ദിവസം പുത്തൻപീടിക സ്വദേശിയായ പെണ്‍കുട്ടി പനി ബാധിച്ച് മരിച്ചിരുന്നു. വൈറല്‍ പനിയോടൊപ്പം എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ഇൻഫ്ളുവൻസ, വയറിളക്കരോഗങ്ങള്‍ തുടങ്ങിയവയും പലയിടത്തും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കാലാവസ്ഥാവ്യതിയാനവും പനിവ്യാപനത്തിനു പ്രധാന കാരണമായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.പരിശോധനകള്‍ക്കും മറ്റുമായി ആശുപത്രിയിലെത്തേണ്ട പ്രായമായവരെയും മറ്റ് രോഗങ്ങളുള്ളവരെയും ഡോക്ടർമാർ പ്രോത്സാഹിപ്പിക്കുന്നില്ല. സ്വകാര്യ ആശുപ്രതികള്‍, ക്ലിനിക്കുകള്‍, ഹോമിയോ-ആയുർവേദ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ചികിത്സതേടിയവരുടെ എണ്ണംകൂടി നോക്കിയാല്‍ വർധന വലിയ രീതിയിലാണ്. ചികിത്സതേടിയെത്തുന്നവരുടെ എണ്ണത്തില്‍ ഈ മാസം വർധനയുണ്ടായിട്ടുണ്ടെന്ന് സ്വകാര്യ ആശുപത്രികളും പറയുന്നു.
സർക്കാർ ആശുപത്രികളില്‍ ചികിത്സതേടുന്നവരുടെ പനിവിവരങ്ങള് മാത്രമാണ് കൃത്യമായി രേഖപ്പെടുത്താറുള്ളത്.പനി മാറിയാലും ചുമ തുടരുന്നതാണ് പലരെയും അലട്ടുന്നത്. സമയബന്ധിതമായി ചികിത്സ തേടാത്തതും കൃത്യമായി മുൻകരുതല്‍ എടുക്കാത്തതുമാണ് രോഗപ്പകർച്ച കൂട്ടുന്നത്. പനി ഭേദമാകാതെ വിദ്യാലയങ്ങളിലേക്ക് കുട്ടികളെ അയക്കുന്ന പ്രവണതയും രോഗം പടരുന്നതിന് കാരണമാകുന്നു. മാസ്ക് ധരിക്കുന്നതിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെങ്കിലും മിക്കവരും ഇതിന് തയ്യാറാകുന്നില്ല. ആശുപത്രി ജീവനക്കാർക്കും രോഗികളുടെ കൂട്ടിരിപ്പുകാർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
ജില്ലയിലെ പല സ്കൂളുകളും കുട്ടികളോട് മാസ്ക് ധരിച്ചുവരാൻ നിർദേശം നല്കി. മഴയും വെയിലും ഇടവിട്ടുള്ള കാലാവസ്ഥ നിലനില്‍ക്കുന്നത് ഡെങ്കി കൊതുകുകളുടെ വ്യാപനത്തിന് അനുകൂലമാണ്. വീടിനു പുറത്ത് മാത്രമല്ല, വീട്ടകങ്ങളിലും പ്രത്യേകിച്ചും ചെടിച്ചട്ടികളിലും മറ്റും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കണം