Home Featured ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്ത്,; യുവാക്കള്‍ പിടിയില്‍

ബെംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്ത്,; യുവാക്കള്‍ പിടിയില്‍

കൊട്ടിയം ∙ ശരീരത്തിലും വസ്ത്രത്തിലൊരുക്കിയ പ്രത്യേക അറയിലും ഒളിപ്പിച്ച്‌ എംഡിഎംഎ കടത്തിയ 2 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.ബെംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന കൊട്ടിയം പറക്കുളം വലിയവിള വീട്ടില്‍ മൻസൂര്‍ റഹിം (30), മങ്ങാട് മുന്തോളിമുക്ക് നിഖി വില്ലയില്‍ നിഖില്‍ സുരേഷ് (30) എന്നിവരെയാണ് ജില്ലാ ഡാ‍ൻസാഫ് ടീമും പൊലീസ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.മൻസൂറാണ് 27.4 ഗ്രാം എംഡിഎഎം ഗര്‍ഭനിരോധന ഉറയിലിട്ടു ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയത്.

ജില്ലാ ആശുപത്രിയില്‍ കൊണ്ടു പോയി വയറിളക്കിയാണ് എംഡിഎംഎ പുറത്തെടുത്തത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ എംഡിഎംഎ കടത്തിയ ഒരാളെ പിടികൂടുന്നതെന്നും പൊലീസ് പറഞ്ഞു. നിഖില്‍ വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയില്‍ ഒളിപ്പിച്ചു കടത്തിയ 27 ഗ്രാം എംഡിഎംഎ ആണു പിടിച്ചെടുത്തത്. ഒരേ ബസിലെ യാത്രക്കാരായിരുന്നെങ്കിലും ഇവര്‍ തമ്മില്‍ ബന്ധമില്ലെന്നാണു പ്രാഥമിക ചോദ്യം ചെയ്യലില്‍ മനസ്സിലായതെന്നു പൊലീസ് പറഞ്ഞു.സ്വകാര്യ ടൂറിസ്റ്റ് ബസില്‍ എത്തിയ ഇരുവരെയും കൊട്ടിയം ബസ് സ്റ്റോപ്പില്‍ നിന്നാണു പൊലീസ് പിടികൂടിയത്.

മൻസൂറിനെ മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ദേഹപരിശോധന നടത്തുകയും ചെയ്തു. തുടര്‍ന്ന് ഉച്ചയോടെയാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ച്‌ സ്കാൻ ചെയ്തതും വറയിളക്കിയതും. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും ഇരുവരെയും കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് ചാത്തന്നൂര്‍ എസിപി ബി.ഗോപകുമാര്‍ പറഞ്ഞു.

ഹണിമൂണ്‍ ഫോട്ടോഷൂട്ടിനിടെ സ്പീഡ് ബോട്ട് മറിഞ്ഞു; ഡോക്ടര്‍ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ഹണിമൂണ്‍ ഫോട്ടോഷൂട്ടിനിടെ സ്പീഡ് ബോട്ട് മറിഞ്ഞ് നവദമ്ബതികള്‍ മരിച്ചു. ബാലിയില്‍ വച്ചായിരുന്നു സംഭവം. തമിഴ്‌നാട്ടിലെ ചെന്നൈയ്ക്കടുത്ത പൂനാമല്ലി സെന്നെര്‍കുപ്പം സ്വദേശികളായ ലോകേശ്വരൻ, വിഭൂഷ്ണിയ എന്നിവരാണ് മരിച്ചത്. ഇരുവരും ഡോക്ടര്‍മാരാണ്.വാട്ടര്‍ സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടുന്ന ഫോട്ടോഷൂട്ട് ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് തലകീഴായി മറിയുകയായിരുന്നു.

ബോട്ട് തലകീഴായി മറിയുകയും ഇരുവരേയും കടലിലേക്ക് വലിച്ചുകൊണ്ട് പോവുകയുമായിരുന്നു.ജൂണ്‍ 1നാണ് ഇരുവരും വിവാഹിതരായത്. വെള്ളിയാഴ്ചയാണ് ലോകേശ്വരന്റെ മൃതദേഹം കണ്ടെത്തിയത്. വിഭൂഷ്ണിയയുടെ മൃതദേഹ ശനിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് വീട്ടുകാരുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group