Home Featured ശക്തി പദ്ധതി: ആവേശമായി ആദ്യദിന ബസ്‌ യാത്ര

ശക്തി പദ്ധതി: ആവേശമായി ആദ്യദിന ബസ്‌ യാത്ര

by admin

ബെംഗളൂരു: ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയാകാൻ കാത്തിരിക്കുകയായിരുന്നു നഗരത്തിലെ ബസ് സ്റ്റാൻഡുകളിൽ സ്ത്രീകൾ. ഒരു മണിയോടെ നിലവിൽവന്ന ശക്തിപദ്ധതി വഴി ട്രാൻസ്‌പോർട്ട് ബസുകളിൽ ആദ്യദിവസം തന്നെ സൗജന്യയാത്ര ചെയ്യുന്നതിലുള്ള ആവേശത്തിലായിരുന്നു അവർ.

യാത്രയുടെ ലക്ഷ്യസ്ഥാനം പറഞ്ഞുകഴിഞ്ഞപ്പോൾ കണ്ടക്ടർ ടിക്കറ്റ് യന്ത്രത്തിൽനിന്ന് മുറിച്ചുനൽകിയ, പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റ് അവരെ ആഹ്ലാദഭരിതരാക്കി. പദ്ധതിയെക്കുറിച്ച് നേരത്തേ മനസ്സിലാക്കി, തിരിച്ചറിയൽ രേഖ കാണിക്കാൻ ആധാർ കാർഡുമായാണ് മിക്കവരും ബസിൽ കയറിയത്. ചിലർ മറ്റ് തിരിച്ചറിയിൽ രേഖകളും കരുതി.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്ന മെജസ്റ്റിക് ബസ് സ്റ്റാൻഡിൽ സംസ്ഥാനത്തിനകത്ത് സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾ പൂമാലകൊണ്ടലങ്കരിച്ച് സ്ത്രീകൾക്കുവേണ്ടി കാത്തുനിൽക്കുകയായിരുന്നു. ബസ് സ്റ്റാൻഡും അലങ്കരിച്ച് ഉത്സവാന്തരീക്ഷമൊരുക്കിയിരുന്നു. വിധൻസൗധയിൽ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എത്താൻ കാത്തുനിൽക്കുകയായിരുന്നു എല്ലാവരും. ഒരു മണിയോടെ ബസുകളിൽ പദ്ധതിയുടെ സ്റ്റിക്കർ ഒട്ടിച്ചു. അപ്പോഴേക്കും കാത്തുനിന്ന യാത്രക്കാർ ബസുകളിൽ കയറി ഇരിപ്പുറപ്പിച്ചിരുന്നു.

ധർമസ്ഥലയിലേക്കുള്ള ബസിൽ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ഏതാനും യാത്രക്കാർക്ക് ടിക്കറ്റ് നൽകി പദ്ധതിയുടെ തുടക്കം കുറിച്ചതോടെ ബസുകൾ പുറപ്പെട്ടു. ചില ബസുകളിൽ യാത്രക്കാരികളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.

പദ്ധതിയുടെ സ്റ്റിക്കർ ഒട്ടിക്കാതെയാണ് പല ബസുകളും തുടക്കത്തിൽ സർവീസ് നടത്തിയത്. ഇവയിൽ പക്ഷേ, പൂജ്യം രൂപ രേഖപ്പെടുത്തിയ ടിക്കറ്റുകൾ യാത്രക്കാരികൾക്ക് നൽകുന്നുണ്ടായിരുന്നു. അച്ചടിച്ച ടിക്കറ്റും ചില ബസുകളിൽ നൽകി. ടിക്കറ്റിന് മുകളിൽ ‘മഹിളയരിഗെ ഉചിത'(സ്ത്രീകൾക്ക് സൗജന്യം)എന്ന സീൽ പതിച്ചാണ് നൽകിയത്.

You may also like

error: Content is protected !!
Join Our WhatsApp Group