ബംഗളൂർ-എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കിടെ മൊബൈല്‍ ഫോണില്‍ ‘തുടരും’ സിനിമ കണ്ട യുവാവിനെ തൃശൂർ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു.ബംഗളൂരുവില്‍ താമസിക്കുന്ന റെജില്‍ എന്ന മലയാളി യുവാവാണ് കസ്റ്റഡിയിലായത്. ഈയിടെ റിലീസായ സിനിമ ‘തുടരും’ മൊബൈലില്‍ കാണുന്നെന്ന് സഹയാത്രികനാണ് പൊലീസിനെ അറിയിച്ചത്. തൃശൂർ സ്റ്റേഷനില്‍ റെയില്‍വേ പൊലീസ് എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
യുവാവ് തൃശൂർ പൂരം കാണാൻ വരുകയായിരുന്നുവെന്ന് പറയുന്നു. വിവരം നല്‍കിയയാള്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ടയാളാണെന്നും സൂചനയുണ്ട്.മലപ്പുറത്ത് നിന്നും വാഗമണ്ണിലേക്ക് പോകുന്ന ടൂറിസ്റ്റ് ബസില്‍ തുടരുമിന്റെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ച സംഭവത്തിലും കേസെടുത്തിട്ടുണ്ട്
ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ചാക്കില്‍ കെട്ടി ഭര്‍ത്താവിൻ്റെ സ്കൂട്ടര്‍ യാത്ര : പുലര്‍ച്ചെ ചെന്ന് പെട്ടത് പോലീസിൻ്റെ മുന്നില്‍
മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ 26 കാരിയായ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്കൂട്ടറില്‍ കൊണ്ടുപോകുന്നതിനിടെ ഭർത്താവ് പിടിയിലായി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലർച്ചെ നന്ദേഡ് നഗര പ്രദേശത്ത് ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന 28 കാരനായ പ്രതിയെ പോലീസ് പട്രോളിംഗ് സംഘം തടയുകയായിരുന്നു.
തുടർന്ന് സ്കൂട്ടറില്‍ ഒരു ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം പോലീസ് കണ്ടെത്തി. കുടുംബ തർക്കത്തെ തുടർന്ന് രാകേഷ് നിസാർ എന്നയാളാണ് ഭാര്യ ബബിതയെ ധയാരി പ്രദേശത്തെ അപ്പാർട്ട്മെന്റില്‍ വെച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇന്ന് പുലർച്ചെ 1.30 ഓടെ ഒരാള്‍ സ്കൂട്ടറില്‍ മൃതദേഹം കൊണ്ടുപോകുന്നതായി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. തുടർന്നാണ് പോലീസ് പ്രതിയെ കുടുക്കിയത്.