Home Featured മലയാളി യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി പണംതട്ടി : യുവാവ് പിടിയില്‍

മലയാളി യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി പണംതട്ടി : യുവാവ് പിടിയില്‍

by admin

ഐ.പി.എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന വിവാഹവാഗ്ദാനം നല്‍കി പണം തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. ഒട്ടേറെ ക്രിമിനല്‍ കേസുകളിലെ പ്രതിയായ മലപ്പുറം ചേലേമ്ബ്ര കാക്കഞ്ചേരി സ്വദേശി കാർത്തിക് വേണുഗോപാലിനെയാണ് (വിപിൻ കാർത്തിക് -31) കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയെ വിവാഹ വാഗ്‌ദാനം നല്‍കി പണവും വാഹനങ്ങളും കൈവശപ്പെടുത്തിയ ശേഷം തനിക്ക് കാൻസറാണെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ബെംഗളൂരു പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്.

അതേസമയം നിരവധി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ചിട്ടുള്ള ഇയാള്‍, വിവാഹ വാഗ്ദാനം നല്‍കി അവരില്‍നിന്ന് പണം കൈക്കലാക്കിയശേഷം വഞ്ചിക്കുകയായിരുന്നു. നിരവധി പേരില്‍ നിന്ന് വ്യാജരേഖ ചമച്ച്‌ വായ്പ തട്ടിയതിനും വ്യാജ ശമ്ബള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതിനും ഇയാള്‍ക്കെതിരെ കേസുകളുണ്ട്.ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ ആവശ്യപ്രകാരം കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തിലാണ് പ്രതിയെ ഇടപ്പള്ളി ലുലു മാളില്‍ നിന്ന് പിടികൂടിയത്. ഇയാളില്‍ നിന്ന് ഫോണും ലാപ്ടോപ്പും പണവും പിടിച്ചെടുത്തു.

കേരളത്തില്‍ 10 ജില്ലകളിലെ 74 സ്ഥലങ്ങളില്‍ കുടിവെള്ളം മലിനം; രാജ്യത്ത് 9 സംസ്ഥാനങ്ങളിലും പ്രശ്നമെന്ന് റിപ്പോര്‍ട്ട്

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തി. 10 ജില്ലകളിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കുടിവെള്ളം മലിനപ്പെടുകയാണെന്നും ജലവിഭവ മന്ത്രാലയത്തിന്റെ പാര്‍ലമെന്റ് സമിതി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.തിരുവനന്തപുരം(1), ആലപ്പുഴ (12), ഇടുക്കി (3), കണ്ണൂര്‍ (21), കാസര്‍ഗോഡ് (2), കോഴിക്കോട് (15), മലപ്പുറം (8), പാലക്കാട് (2), തൃശൂര്‍ (2), വയനാട് (8) എന്നീ ജില്ലകളിലാണ് കുടിവെള്ളത്തില്‍ മാലിന്യം കണ്ടെത്തിയത്. രാജ്യത്ത് 7 സംസ്ഥാനങ്ങളിലെ 96 ജില്ലകളിലുള്ള 11,348 ജനവാസകേന്ദ്രങ്ങളിലെ വെള്ളത്തിലും മാലിന്യമുണ്ടെന്നാണ് കണ്ടെത്തല്‍.

അസം, ബിഹാര്‍, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു.ലവണാംശം, ഇരുമ്ബ്, നൈട്രേറ്റ്, ഖനലോഹങ്ങള്‍ തുടങ്ങിയ മലിനീകരണങ്ങള്‍ക്കുള്ള ഹ്രസ്വകാല നടപടികളൊന്നും സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 9 ജില്ലകളിലെ 32 ജനവാസകേന്ദ്രങ്ങളില്‍ റേഡിയോ ആക്റ്റീവ് മൂലകമായ യുറേനിയമാണ് കണ്ടെത്തിയത്. വൃക്ക, കരള്‍ തുടങ്ങിയ ആന്തരികാവയവങ്ങളില്‍ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങള്‍ മരണത്തിലേക്ക് വരെ നയിക്കാം

.ഇത്തരം ദുര്‍ബലമായ പ്രദേശങ്ങളില്‍ സുരക്ഷിതമായ കുടിവെള്ളം നല്‍കാന്‍ ഉടനടിയുള്ള നടപടി സ്വീകരിക്കണമെന്നും ജലവിഭവ സ്റ്റാന്‍ഡിങ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 22 പ്രദേശങ്ങളില്‍ ഇടക്കാല നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും 10 ജനവാസ കേന്ദ്രങ്ങള്‍ നടപടിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group