Home Featured ബംഗളുരു : ഐ.പി.എല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റു; യുവാവ് അറസ്റ്റില്‍

ബംഗളുരു : ഐ.പി.എല്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റു; യുവാവ് അറസ്റ്റില്‍

by admin

ഐ.പി.എല്‍ ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റുകള്‍ കരിഞ്ചന്തക്ക് വിറ്റ ഐ.ഐ.ടി ബിരുദധാരി അറസ്റ്റില്‍.തെലങ്കാന സ്വദേശി സോമരപു വംശി (22) ആണ് സെൻട്രല്‍ ക്രൈം ബ്രാഞ്ചിന്റെ (സി.സി.ബി) പിടിയിലായത്.ഇയാളില്‍നിന്ന് 10 ടിക്കറ്റുകളും മൊബൈല്‍ ഫോണും പടിച്ചെടുത്തു. മേയ് 17ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെയാണ് ഇയാള്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വിറ്റത്. 1200 രൂപയുടെ ടിക്കറ്റുകള്‍ 6000 രൂപക്കാണ് ഇയാള്‍ വിറ്റത്.എന്നാല്‍, അന്നേദിവസം രാത്രി പെയ്ത മഴ കാരണം മത്സരം ഉപേക്ഷിച്ചിരുന്നു. ഐ.ഐ.ടി ബിരുദധാരിയായ ഇയാള്‍ അടുത്തിടെയാണ് ബംഗളൂരുവില്‍ സ്വകാര്യ കമ്ബനിയില്‍ ജോലിയില്‍ പ്രവേശിച്ചത്.

ഹണിമൂണ്‍ ആഘോഷിക്കാനായി മേഘാലയയിലെത്തിയ നവദമ്ബതിമാരെ കാണാതായിട്ട് അഞ്ചുനാള്‍… ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍

ഹണിമൂണ്‍ ആഘോഷിക്കാനെത്തിയ നവദമ്ബതിമാരെ കാണാതായിട്ട് അഞ്ചുനാള്‍ . മധ്യപ്രദേശിലെ ഇന്ദോര്‍ സ്വദേശികളായ രാജാ രഘുവംശിയെയും ഭാര്യ സോനത്തെയുമാണ് മേഘാലയയില്‍ വെച്ച്‌ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. ഇരുവരെയും കണ്ടെത്താനായി വനമേഖലകളിലടക്കം വ്യാപകമായ തിരച്ചില്‍ പുരോഗമിക്കുന്നു .മേഘാലയയിലെ ഷില്ലോങ്ങിലെത്തിയ ദമ്ബതിമാരെ മേയ് 23-ന് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കാണാതായതെന്നാണ് വിവരം. ഇരുവരും സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത സ്‌കൂട്ടര്‍ ഈ റൂട്ടിലെ ഒരു ഗ്രാമത്തില്‍നിന്ന് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

അതേസമയം, ദമ്ബതിമാരെക്കുറിച്ച്‌ ഇതുവരെ യാതൊരുവിവരവും ലഭിച്ചിട്ടില്ല.ഇന്ദോറില്‍ ട്രാന്‍സ്പോര്‍ട്ട് കമ്ബനി നടത്തുന്ന രാജാ രഘുവംശിയും സോനവും മേയ് 11-നാണ് വിവാഹിതരായത്. മേയ് 20-നാണ് ഇരുവരും ഹണിമൂണ്‍ യാത്ര ആരംഭിച്ചത്. ഗുവാഹാട്ടിയിലെ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞാണ് ഇരുവരും മേഘാലയയിലെ ഷില്ലോങ്ങിലെത്തിയത്. തുടര്‍ന്നുള്ള യാത്രയ്ക്കിടെ ഇരുവരെയും കാണാതായത്.രാജാ രഘുവംശി അവസാനമായി ഫോണില്‍ വിളിച്ചത് മേയ് 23-നാണെന്ന് അമ്മ പറയുന്നു. ഭക്ഷണം കഴിച്ചെന്നും യാത്ര തുടരുകയാണെന്നുമാണ് മകന്‍ പറഞ്ഞത്.

എന്നാല്‍, പിന്നീട് രണ്ടുപേരുടെയും ഫോണിലേക്ക് വിളിച്ചപ്പോള്‍ റിങ് ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. മേയ് 24 മുതല്‍ രണ്ടുപേരുടെയും ഫോണുകള്‍ സ്വിച്ച്‌ ഓഫായെന്നും അമ്മ പറഞ്ഞു. മൊബൈല്‍ നെറ്റ് വര്‍ക്കിന്റെ തകരാര്‍ കാരണമാകും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നതെന്നാണ് കുടുംബം ആദ്യം കരുതിയത്. എന്നാല്‍, രണ്ടുദിവസമായിട്ടും ഫോണ്‍ സ്വിച്ച്‌ ഓഫാണെന്ന് കണ്ടതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.സംഭവത്തില്‍ പരാതി ലഭിച്ചതിന് പിന്നാലെ മേഘാലയ പോലീസ് തിരച്ചില്‍ ആരംഭിച്ചിരുന്നു.

വിനോദസഞ്ചാരികള്‍ എത്താറുള്ള വനപാതകളിലും മറ്റുമാണ് തിരച്ചില്‍ നടത്തിയത്.അതേസമയം ഇടതൂര്‍ന്ന വനങ്ങളും ആഴമേറിയ മലയിടുക്കുകളും നിറഞ്ഞ പ്രദേശത്ത് തിരച്ചില്‍ ദുഷ്‌കരമാണെന്നാണ് പോലീസുകാര്‍ തന്നെ പറയുന്നത്. അതിനിടെ, ദമ്ബതിമാരുടെ അവസാന ലൊക്കേഷന്‍ ഷില്ലോങ്ങിലെ ഒസ്ര ഹില്‍സിലാണെന്ന് കണ്ടെത്തി. സ്‌കൂട്ടര്‍ വാടകയ്ക്ക് നല്‍കിയ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് അവസാന ലൊക്കേഷന്‍ കണ്ടെത്തിയത്. ഇവിടെ ഒരു കിടങ്ങിന് സമീപത്തുനിന്ന് ദമ്ബതിമാര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ കണ്ടെത്തിയെങ്കിലും ദമ്ബതിമാരെക്കുറിച്ച്‌ യാതൊരു അറിവുമില്ല.

You may also like

error: Content is protected !!
Join Our WhatsApp Group