ബെംഗളൂരു അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ 40 കോടിയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചയാള്‍ പിടിയില്‍.ഡിആർഐ ഉദ്യോഗസ്ഥർ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം ദോഹയില്‍ നിന്ന് എത്തിയ യാത്രക്കാരന്റെ കൈവശമാണ് കൊക്കൈൻ ഉണ്ടായിരുന്നത്.യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന രണ്ട് സൂപ്പർഹീറോ കോമിക് പുസ്തകങ്ങളാണ് സംശയം ജനിപ്പിച്ചത്. ഇവയ്‌ക്ക് അസാധാരണമാംവിധം ഭാരമുണ്ടായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയില്‍ മാസികകളുടെ കവറില്‍ ഒളിപ്പിച്ച നിലയില്‍ വെളുത്ത പൊടി ഉദ്യോഗസ്ഥർ കണ്ടെടുത്തു. പൊടിയില്‍ കൊക്കെയ്ൻ ഉണ്ടെന്ന് പരിശോധനയില്‍ തെളിഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്തശേഷം തുടർനടപടികളുടെ ഭാഗമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വിവാഹശേഷം മതം മാറ്റി’; യുവതിക്കും കുടുംബത്തിനുമെതിരെ പരാതിയുമായി യുവാവ്
വിവാഹത്തിന് ശേഷം ഭാര്യ തന്നെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചതായി യുവാവിന്‍റെ പരാതി. കർണാടകയിലെ ഗഡഗ് സ്വദേശിയായ വിശാല്‍കുമാര്‍ ഗോകവി എന്ന യുവാവാണ് പരാതിയുമായി രംഗത്തെത്തിയത്.തഹ്‌സീൻ ഹൊസാമണി എന്ന യുവതിയുമായി തനിക്ക് മൂന്ന് വർഷമായി തനിക്ക് ബന്ധമുണ്ടെന്ന് വിശാല്‍ കുമാർ ഗോകവി പറഞ്ഞു. തുടർന്ന് 2024 നവംബറില്‍ അവർ വിവാഹം രജിസ്റ്റർ ചെയ്തു. എന്നാല്‍, രജിസ്റ്റര്‍ വിവാഹത്തിന് ശേഷം, മുസ്ലീം ആചാരങ്ങള്‍ക്കനുസൃതമായി വീണ്ടും വിവാഹം കഴിക്കാൻ തഹ്സീന്‍ തന്നെ സമ്മർദ്ദത്തിലാക്കിയതായി അദ്ദേഹം ആരോപിച്ചു.
തുടര്‍ന്ന് ഏപ്രില്‍ 25 ന് മുസ്ലീം ആചാരപ്രകാരം വിവാഹം കഴിക്കുകയും ചെയ്തു.ചടങ്ങിനിടെ തന്റെ അറിവില്ലാതെ പേര് മാറ്റിയെന്ന് ഇയാള്‍ ആരോപിച്ചു. ചടങ്ങിനിടെ ഒരു ‘മൗലവി’ (മുസ്ലീം പുരോഹിതൻ) താന്‍ അറിയാതെ മതം മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുസ്ലീം ആചാരപ്രകാരം ഗോകവി ഹൊസാമണിയെ വിവാഹം കഴിക്കുന്നതിന്റെ ഒരു വീഡിയോ വൈറലായിട്ടുണ്ട്. ചടങ്ങിനുശേഷം, ജൂണ്‍ 5 ന് ഹിന്ദു ആചാരങ്ങളോടെ തന്റെ കുടുംബം വിവാഹത്തിന് ഒരുങ്ങിയെന്നും തഹ്സീന്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് കുടുംബത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന് പിന്മാറിയതായി അദ്ദേഹം ആരോപിച്ചു.ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ അയാള്‍ക്കെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി വിശാല്‍ ആരോപിച്ചു. തഹ്സീനും അമ്മ ബീഗം ബാനുവും തന്നെ നമസ്‌കരിക്കാനും ജമാഅത്തില്‍ പങ്കെടുക്കാനും നിർബന്ധിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 299, സെക്ഷൻ 302 എന്നിവ പ്രകാരം ബുധനാഴ്ച പോലീസ് കേസ് രജിസ്റ്റർ ചെയ്തു.