മുൻ കാമുകിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശി കെ കെ ഹോബിനെയാണ് കൊച്ചി സിറ്റി സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ബെംഗളൂരു നോര്‍ത്ത് ഫുട്ബോള്‍ ക്ലബിലെ കളിക്കാരനാണ് പിടിയിലായ ഹോബിന്‍. ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് യുവതിയുടെ മുഖമുള്ള അശ്ലീല ചിത്രങ്ങള്‍ പ്രചരിച്ചത്. ഒന്നിന് പുറകെ ഒന്നായി ചിത്രങ്ങള്‍ എത്തിയതോടെ സുഹൃത്തുക്കള്‍ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി കൊച്ചി സൈബര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
ചിത്രങ്ങള്‍ക്ക് പിന്നില്‍ തന്‍റെ മുന്‍കാമുകനായ ഹോബിനാണെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2024 ഏപ്രില്‍ മുതല്‍ കഴിഞ്ഞ മാര്‍ച്ച് വരെ പലപ്പോഴായി യുവതി തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഹോബിന്‍ മോര്‍ഫ് ചെയ്ത് നഗ്ന ദൃശ്യങ്ങളാക്കി പങ്കുവെച്ചത്.
വാര്‍ഷിക വരുമാനം ‘പൂജ്യവും മൂന്ന് രൂപയും’: പ്രതിഷേധത്തിനൊടുവില്‍ 40,000 രൂപയുമായി പുതിയ സര്‍ട്ടിഫിക്കറ്റ്
വാർഷിക വരുമാനം വെറും 3 രൂപയും പൂജ്യവും ആണെന്ന് കാണിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ ഇന്ത്യയിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെ’ സൃഷ്ടിച്ചതിന് മുഖ്യമന്ത്രി മോഹൻ യാദവിന്റെ ഭരണത്തെ കോണ്‍ഗ്രസ് രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തി.മധ്യപ്രദേശിലെ സത്ന ജില്ലയിലെ കർഷകൻ സന്ദീപ് എന്നയാള്‍ക്കാണ് പൂജ്യം രൂപയാണെന്ന് കാണിക്കുന്ന വരുമാന സർട്ടിഫിക്കറ്റ് ഉദ്യോഗസ്ഥർ നല്‍കിയത്. തഹസില്‍ദാറുടെ ഓഫീസ് നല്‍കിയ സർട്ടിഫിക്കറ്റിലെ പിഴവ് ‘ക്ലറിക്കല്‍ തെറ്റ്’ ആണെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും, വിവാദം ശക്തമായതോടെ വരുമാനം 40,000 രൂപയാക്കി പുതിയ സർട്ടിഫിക്കറ്റ് നല്‍കി.
നയാഗാവ് സ്വദേശിയായ രാം സ്വരൂപ്, കോത്തി തഹസില്‍ ഓഫീസില്‍ വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിരുന്നു. 2025 ജൂലൈ 22-ന് ലഭിച്ച സർട്ടിഫിക്കറ്റില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വാർഷിക വരുമാനം 3 രൂപയാണെന്നും, ഇത് പ്രതിമാസം 25 പൈസയായും രേഖപ്പെടുത്തി. തഹസില്‍ദാർ സൗരഭ് ദ്വിവേദിയുടെ ഒപ്പോടുകൂടിയ ഈ രേഖ, അപേക്ഷകൻ നല്‍കിയ സ്വയം സത്യവാങ്മൂലത്തെ അടിസ്ഥാനമാക്കിയാണെന്ന് അധികൃതർ വാദിച്ചു. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ സർട്ടിഫിക്കറ്റ് പ്രചരിച്ചതോടെ, ഭരണകൂടത്തിന്റെ അനാസ്ഥയും നിസ്സംഗതയും ചൂണ്ടിക്കാട്ടി പ്രതിഷേധം ശക്തമായി.
തുടർന്ന്, തഹസില്‍ദാർ സൗരഭ് ദ്വിവേദി പിഴവ് സമ്മതിച്ച്, ഓണ്‍ലൈൻ അപേക്ഷാ സംവിധാനത്തിലെ ‘ക്ലറിക്കല്‍ പിശകാണ്’ ഇതിന് കാരണമെന്ന് വ്യക്തമാക്കി തിരുത്തിയ വിശദാംശങ്ങളോടെ പുതിയ രേഖ നല്‍കി. ഈ സംഭവം സർക്കാർ രേഖകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിനൊപ്പം, ഭരണപരമായ അനാസ്ഥയെക്കുറിച്ചുള്ള ചർച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. “ഇത്തരം പിഴവുകള്‍ ദരിദ്രരുടെ അവകാശങ്ങള്‍ തടസ്സപ്പെടുത്തുന്നു,” എന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു.സന്ദീപ് കുമാർ നാംദേവ് എന്നയാള്‍ക്ക് ഈ വർഷം ഏപ്രില്‍ 7-ന് നല്‍കിയ വരുമാന സർട്ടിഫിക്കറ്റിലാണ് വാർഷിക വരുമാനം ‘പൂജ്യം’ രൂപയാണെന്ന് രേഖപ്പെടുത്തിയത്. കേസ് നമ്ബർ RS/429/0111/22122/2025/B-121/2025 പ്രകാരം പ്രോജക്‌ട് ഓഫീസർ രവികാന്ത് ശർമ്മ ഒപ്പിട്ട ഈ രേഖ, സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ വൈറലായി.
ഒരേ ജില്ലയില്‍ ആഴ്ചക്കുള്ളിലാണ് ഈ രണ്ട് അബദ്ധങ്ങളും സംഭവിച്ചത്. വരുമാന സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് പ്രാദേശിക പ്രവർത്തകരും പൊതുജന പ്രതിനിധികളും രംഗത്തെത്തി. “പൂജ്യവും മൂന്ന് രൂപയും വരുമാനമായി കാണിക്കുന്ന രേഖകള്‍ നല്‍കാൻ കഴിയുമെങ്കില്‍, സർക്കാർ പദ്ധതികള്‍ക്ക് യോഗ്യരായ ദരിദ്രരെ എങ്ങനെ കണ്ടെത്തും?”എന്ന് ഒരാള്‍ ചോദിച്ചു.സർക്കാർ സേവനങ്ങള്‍, സ്കോളർഷിപ്പുകള്‍, സംവരണം എന്നിവയ്ക്കുള്ള യോഗ്യത തീരുമാനിക്കുന്നതില്‍ വരുമാന സർട്ടിഫിക്കറ്റുകള്‍ നിർണായകമാണ്.
ഇത്തരം പിഴവുകള്‍ വ്യവസ്ഥാപരമായ പരാജയമാണെന്ന് വിമർശകർ ആരോപിക്കുന്നു. “ഇത് ഒരു തമാശയല്ല, ജനങ്ങളുടെ ക്ഷേമത്തിന്റെയും നീതിയുടെയും കാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഇത്തരം അനാസ്ഥകള്‍ ദരിദ്രരുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്. സുതാര്യവും ഉത്തരവാദിത്വമുള്ളതുമായ ഭരണം ഉറപ്പാക്കണം,” എന്നും ഒരാള്‍ പറഞ്ഞു.