Home Featured ‘നിങ്ങളുടെ പണം ഞങ്ങളുടെ പക്കൽ സുരക്ഷിതമാണ്’; ഭയക്കേണ്ടതില്ലെന്ന് പേടിഎം

‘നിങ്ങളുടെ പണം ഞങ്ങളുടെ പക്കൽ സുരക്ഷിതമാണ്’; ഭയക്കേണ്ടതില്ലെന്ന് പേടിഎം

by admin

ർബിഐയുടെ നടപടി ഉണ്ടായെങ്കിലും  എല്ലാ നിക്ഷേപകരുടേയും പണം സുരക്ഷിതമായിരിക്കുമെന്ന് വ്യക്തമാക്കി പേടിഎം.  ഫെബ്രുവരി 29-ന് ശേഷം  പേടിഎം പേയ്‌മെൻറ് ബാങ്ക് അക്കൗണ്ടിൽ/വാലറ്റിൽ പണം നിക്ഷേപിക്കാനകില്ല. എന്നിരുന്നാലും, ഫെബ്രുവരി 29 ന് ശേഷവും  അകൌണ്ടിലുള്ള പണം പിൻവലിക്കാൻ കഴിയുമെന്നും, റിസർവ് ബാങ്കിൻറെ നിയന്ത്രണങ്ങൾ   നിലവിലുള്ള ബാലൻസിനെ ബാധിക്കില്ലെന്നും പേടിഎം അറിയിച്ചു.  പണം പേടിഎം പേയ്‌മെന്റ് ബാങ്കിൽ പൂർണ്ണമായും സുരക്ഷിതമാണെന്നും   ഏത് സഹായത്തിനും     ബന്ധപ്പെടാമെന്നും പേടിഎം വ്യക്തമാക്കി.

പേടിഎം പേയ്‌മെൻറ് ബാങ്ക് ലിമിറ്റഡിനെതിരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടുത്തിടെ കർശന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. വരുന്ന ഫെബ്രുവരി 29 ന് ശേഷം ഏതെങ്കിലും ഉപഭോക്തൃ അക്കൗണ്ട്, പ്രീപെയ്ഡ്  , വാലറ്റ്, ഫാസ്‌ടാഗ് എന്നിവയിൽ നിക്ഷേപങ്ങളോ ടോപ്പ്-അപ്പുകളോ സ്വീകരിക്കുന്നതിൽ നിന്ന് പേടിഎമ്മിനെ ആർബിഐ വിലക്കിയിട്ടുണ്ട്.   ആർബിഐയുടെ ഈ  നടപടിക്ക് ശേഷം രണ്ട് ദിവസത്തിനുള്ളിൽ കമ്പനിയുടെ ഓഹരികൾ ഏകദേശം 36 ശതമാനം ഇടിഞ്ഞു.ഫെബ്രുവരി 1, 2 തീയതികളിൽ കമ്പനിയുടെ ഓഹരികളിൽ ഏകദേശം 20-20 ശതമാനം ഇടിവ് ഉണ്ടായിരുന്നു. നിലവിൽ കമ്പനിയുടെ ഓഹരി വില 487 രൂപയ്ക്ക് അടുത്താണ്. റിസർവ് ബാങ്ക് നടപടിയെത്തുടർന്ന് നിക്ഷേപകർ ഭയന്ന് പണം വേഗത്തിൽ പിൻവലിക്കുകയാണ്.  നിക്ഷേപകർ മാത്രമല്ല, പേടിഎം ഉപഭോക്താക്കളും തങ്ങളുടെ വാലറ്റിൽ കിടക്കുന്ന പണത്തിന് എന്ത് സംഭവിക്കുമെന്ന ഭയത്തിലാണ്. ഇതേ തുടർന്നാണ് പേടിഎം വാർത്താക്കുറിപ്പ് ഇറക്കിയത്.

  പേടിഎം പേയ്‌മെൻറ് ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട്, കറൻറ് അക്കൗണ്ട്, പ്രീപെയ്ഡ്  , ഫാസ്‌ടാഗ്, നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) എന്നിവയുൾപ്പെടെയുള്ള അക്കൗണ്ടുകളിൽ നിന്ന് യാതൊരു നിയന്ത്രണവുമില്ലാതെ പണം പിൻവലിക്കാനോ ഉപയോഗിക്കാനോ അനുവാദമുണ്ടെന്ന് ആർബിഐ അറിയിച്ചു.   പേടിഎമ്മും പേടിഎമ്മും പേയ്‌മെൻറ് ബാങ്കും ഒരുപോലെയാണെന്ന ധാരണയുണ്ടാകാം. പക്ഷേ,   ഘടന  അനുസരിച്ച് അങ്ങനെയല്ലെന്നും പേടിഎം പ്രസിഡൻറും ഗ്രൂപ്പ് സിഎഫ്ഒയുമായ മധുര ദേവ്‌റ പറഞ്ഞു.    

You may also like

error: Content is protected !!
Join Our WhatsApp Group