Home Featured ബംഗളൂരു: 15 ലക്ഷത്തിന്‍റെ രക്തചന്ദനത്തടികളുമായി യുവാവ് അറസ്റ്റില്‍

ബംഗളൂരു: 15 ലക്ഷത്തിന്‍റെ രക്തചന്ദനത്തടികളുമായി യുവാവ് അറസ്റ്റില്‍

by admin

ബംഗളൂരു: 15 ലക്ഷം രൂപ വിലമതിക്കുന്ന രക്തചന്ദനത്തടികളുമായി ഫര്‍ണിച്ചര്‍ കടയുടമയായ യുവാവ് അറസ്റ്റില്‍.ബംഗളൂരു സരായിപാളയ സ്വദേശി സാദിഖ് ഖാന്‍ എന്ന 38-കാരനെയാണ് പ്രത്യേക സി.ഐ.ഡി സംഘം അറസ്റ്റ് ചെയ്തത്. സാദിഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ കടയില്‍ നിന്നാണ് 16 രക്തചന്ദനത്തടികള്‍ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയനിലയില്‍ കണ്ടെത്തിയത്. അശ്വത് നഗര്‍ കേന്ദ്രീകരിച്ച്‌ രക്തചന്ദനത്തടികള്‍ വിറ്റഴിക്കാന്‍ ശ്രമിക്കുന്നെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. സാദിഖിന് രക്തചന്ദനത്തടികള്‍ എത്തിച്ച ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ സ്വദേശിയായ നരേഷിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

മുന്‍ കാമുകി ഭീഷണിപ്പെടുത്തി; നവവരന്‍ ഗതാഗതക്കുരുക്കിനിടെ കാറില്‍ നിന്ന് ഇറങ്ങി ഓടി

ബംഗളൂരു: മുന്‍ കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് നവവരന്‍ കാറില്‍ നിന്നിറങ്ങിയോടി. ഭാര്യയും ബന്ധുക്കളും പൊലീസും രണ്ടാഴ്ചയായി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ബംഗളൂരുവിലെ മഹാദേവപുരത്തുവെച്ച്‌ ഗതാഗതക്കുരുക്കില്‍പ്പെട്ട കാറില്‍നിന്നാണ് നവവരന്‍ ഇറങ്ങിയോടിയത്. ഫെബ്രുവരി 16നാണ് സംഭവം.

നവവധുവിനോടൊപ്പം ദേവാലയത്തില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടപ്പോള്‍ വരന്‍ കാറില്‍നിന്നും ഇറങ്ങിയോടുകയായിരുന്നു. പിന്നാലെ ഭാര്യയും ഓടിയെങ്കിലും കണ്ടെത്താനായില്ല. രണ്ടാഴ്ചയിലേറെയായി നവവരനെ തേടിയുള്ള തിരച്ചില്‍ ഫലം കാണാതെ വന്നതിനെ തുടര്‍ന്ന് മാര്‍ച്ച്‌ അഞ്ചിന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മുന്‍ കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭര്‍ത്താവ് ഏറെ സമ്മര്‍ദം അനുഭവിച്ചിരുന്നതായി നവവധു മൊഴി നല്‍കിയിട്ടുണ്ട്. വിവാഹച്ചടങ്ങ് കഴിഞ്ഞയുടന്‍ ഇക്കാര്യം ഭര്‍ത്താവ് തന്നോട് പറഞ്ഞതായും യുവതി വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് കാറില്‍നിന്ന് ഇറങ്ങിയോടിയതെന്നും വരന്‍ നേരത്തെ ആത്മഹത്യാപ്രവണത കാണിച്ചിരുന്നതായും യുവതി പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group