Home തിരഞ്ഞെടുത്ത വാർത്തകൾ നടുറോഡില്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി യുവാവ്; ക്രൂരത വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്

നടുറോഡില്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി യുവാവ്; ക്രൂരത വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്

by admin

ബെംഗളൂരു: പട്ടാപ്പകല്‍ സുഹൃത്തിനൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ച്‌ വസ്ത്രങ്ങള്‍ വലിച്ചുകീറി യുവാവിന്റെ ക്രൂരത.നവീൻ കുമാർ എന്ന യുവാവാണ് നടുറോഡില്‍ യുവതിയെ അപമാനിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് ഇയാള്‍ യുവതിയെ കടന്നുപിടിച്ചത്. ബെംഗളൂരു ജ്ഞാനഭാരതിയില്‍ ആണ് ദാരുണമായ സംഭവം ഉണ്ടായത്.ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ യുവതിയോട് നവീൻ വിവാഹാഭ്യർത്ഥന നടത്തിയിരുന്നു.

വിലക്കിയിട്ടും ഇത് തുടർന്നതോടെ യുവതി ഇയാളില്‍ നിന്ന് അകലം പാലിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഉള്ളാള്‍ റോഡില്‍ വച്ച്‌ നവീൻ യുവതിയെ ആക്രമിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത ജ്ഞാനഭാരതി പൊലീസ് നവീൻകുമാറിനെ അറസ്റ്റ് ചെയ്തു. യുവതിയെ നവീൻ അപമാനിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group