ബംഗളൂരു: ഗതാഗത കുരുക്കിനിടെ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് കടന്നു. കഴിഞ്ഞ മാസം 16ന് മഹാദേവപുരയില്‍ വച്ചായിരുന്നു സംഭവം.
വിജയ് ജോര്‍ജ് എന്നയാളാണ് കാമുകിയുടെ ഭീഷണിയെ തുടര്‍ന്ന് ഭാര്യയെ ഉപേക്ഷിച്ച് കടന്നത്. വിവാഹത്തിന്റെ പിറ്റേ ദിവസം പള്ളിയില്‍ പോയി മടങ്ങവെയായിരുന്നു സംഭവം. രണ്ടാഴ്ചയായി ഇയാള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
വിവാഹത്തിന് മുമ്ബ് വിജയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇയാളുടെ പിതാവിന്റെ കമ്ബനിയിലെ ഡ്രൈവറിന്റെ ഭാര്യയുമായിട്ടായിരുന്നു പ്രണയത്തിലായിരുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ അതേ കമ്ബനിയില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയായിരുന്നു. ഈ ബന്ധം വീട്ടിലറിഞ്ഞതോടെ അവരെ മറക്കാമെന്നും മറ്റൊരു വിവാഹത്തിന് തയ്യാറാണെന്നുമായിരുന്നു വിജയ് പറഞ്ഞത്. വിവാഹത്തിന് മുമ്ബ് ഭാര്യയോട് വിജയ് ഇക്കാര്യങ്ങളെല്ലാം തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍, മറ്റൊരാളെ വിവാഹം കഴിച്ചാല്‍ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്തുവിടുമെന്ന് കാമുകി വിജയ്‌യെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭയത്തിലായിരുന്നു ഇയാള്‍.
പള്ളിയില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ കാര്‍ ഗതാഗത കുരുക്കില്‍ കുടുങ്ങിയെന്നും, ഇതിനിടെ വിജയ് കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്കോടുകയായിരുന്നുവെന്നും അയാളുടെ ഭാര്യ പറഞ്ഞു. പെട്ടെന്നുണ്ടായ ഈ സംഭവത്തില്‍ ഞെട്ടിപ്പോയെന്നും കാറില്‍ നിന്നിറങ്ങി പിന്തുടരാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും വിജയ്‌യുടെ ഭാര്യ കൂട്ടിച്ചേര്‍ത്തു. എന്ത് വന്നാലും ഒപ്പമുണ്ടാകുമെന്ന് വിജ്‌യുടെ മാതാപിതാക്കളും താനും വാക്ക് കൊടുത്തതായും എന്നിട്ടും വിവാഹപ്പിറ്റേന്ന് കടന്നുകളയുകയായിരുന്നു. വിജയ് സുരക്ഷിതനാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും കരുതുന്നതായും അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിവോ മുതല്‍ ഓപ്പോ വരെ സുരക്ഷയ്‌ക്ക് ഭീഷണി; ഉപയോഗിക്കരുതെന്ന്
ന്യൂഡല്‍ഹി: സൈനികരും കുടുംബാംഗങ്ങളും പത്ത് ചൈനീസ് കമ്ബനികളുടെ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കണമെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉന്നത പ്രതിരോധ വിഭാഗത്തിന് നിര്‍ദ്ദേശം നല്‍കി.
വിവോ, ഇന്‍ഫിനിക്‌സ്, ഷവോമി, ഓപ്പോ, വണ്‍ പ്‌ളസ്, ഓണര്‍, റിയല്‍മി, ഇസഡ് ടി.ഇ, ജിയോനി, അസുസ്, തുടങ്ങിയവ ചൈനീസ് മൊബൈല്‍ ഫോണുകള്‍ സംബന്ധിച്ചാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
ഉന്നത പ്രതിരോധ ഉദ്യോഗസ്ഥര്‍ ചൈനീസ് മൊബൈല്‍ ഫോണുകളും ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നത് നേരത്തെ തന്നെ വിലക്കിയിട്ടുണ്ട. ചൈനീസ് മൊബൈല്‍ഫോണുകളില്‍ ചാര സോഫ്റ്റ് വെയറുകളും വൈറസ് പ്രോഗ്രാമുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴി ചാരപ്രവര്‍ത്തനം സജീവമാണെന്ന് വിവിധ ഏജന്‍സികള്‍ നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മൈക്രോ-ബ്ലോഗിംഗ് സൈറ്റായ വൈയ്‌ബോ, വീചാറ്റ് മെസഞ്ചര്‍, ഫയല്‍ ട്രാന്‍സ്ഫര്‍ ആപ്പ് ഷെയര്‍ഇറ്റ്, മൊബൈല്‍ വെബ് ബ്രൗസര്‍ യുസി ബ്രൗസര്‍, ഒന്നിലധികം അക്കൗണ്ട് ലോഗര്‍, പാരലല്‍ സ്‌പേസ് എന്നിവയുള്‍പ്പെടെ പലതും രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു.