Home Featured ബെംഗളൂരു : മുഹറം ആഘോഷത്തിന് തയ്യാറാക്കിയ തീക്കുണ്ഡത്തിൽവീണ് യുവാവ് പൊള്ളലേറ്റ് മരിച്ചു.

ബെംഗളൂരു : മുഹറം ആഘോഷത്തിന് തയ്യാറാക്കിയ തീക്കുണ്ഡത്തിൽവീണ് യുവാവ് പൊള്ളലേറ്റ് മരിച്ചു.

by admin

ബെംഗളൂരു : മുഹറം ആഘോഷത്തിന് തയ്യാറാക്കിയ തീക്കുണ്ഡത്തിൽവീണ് പൊള്ളലേറ്റ് യുവാവ് മരിച്ചു. കർണാടകത്തിലെ രായ്ചർ ജില്ലയിലെ യാരഗുണ്ടിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഹനുമന്ദ് (40) ആണ് അപകടത്തിൽപ്പെട്ടത്. പൊള്ളലേറ്റ ഹനുമന്ദിനെ ഉടൻ ലിംഗസുഗൂർ ഗവ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. ലിംഗസുഗൂർ പോലീസ് കേസെടുത്തു.

സുന്നത്ത് കര്‍മത്തിനായി അനസ്തേഷ്യ, പിന്നാലെ പിഞ്ചുകുഞ്ഞിന്‍റെ മരണം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം

സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കും.ചേളന്നൂർ സ്വദേശികളായ ദമ്ബതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകൻ ഇന്നലെയാണ് മരിച്ചത്. സംഭവത്തില്‍ സ്വകാര്യ ക്ലിനിക്കിനെതിരെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കാക്കൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികള്‍ തുടങ്ങുക.കോഴിക്കോട്ടെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കില്‍ വച്ച്‌ ഇന്നലെ രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കർമത്തിനായി ലോക്കല്‍ അനസ്തേഷ്യ നല്‍കിയത്.

അനസ്തേഷ്യ നല്‍കിയതിനെ തുടർന്ന് കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ക്ലിനിക്കില്‍ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടർന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളോട് ആശുപത്രി അധികൃതർ നിർദേശിച്ചു.ആംബുലൻസില്‍ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ ആശുപത്രിയില്‍ നിന്ന് നല്‍കിയ റിപ്പോർട്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. മരുന്നിന്‍റെ അലർജിയാണോ അതോ മറ്റെന്തെങ്കിലും വീഴ്ചയാണോ എന്ന് ഇപ്പോള്‍ വ്യക്തമല്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാല്‍ മാത്രമേ ഇക്കാര്യങ്ങളില്‍ വ്യക്തത വരൂ എന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group