Home Featured ട്രക്കിംഗ് നടത്തുന്നതിനിടെ കുഴഞ്ഞു വീണു; യുവ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

ട്രക്കിംഗ് നടത്തുന്നതിനിടെ കുഴഞ്ഞു വീണു; യുവ മലയാളി ഡോക്ടര്‍ക്ക് ദാരുണാന്ത്യം

by admin

തമിഴ്നാട്ടില്‍ ട്രക്കിംഗ് നടത്തുന്നതിനിടെ മലയാളി ഡോക്ടറിന് ദാരുണാന്ത്യം. തിരുവനന്തപുരം കല്ലമ്ബലം സ്വദേശി അജ്സല്‍ ( 26 ) ആണ് മരിച്ചത്.ആനമലൈ കടുവ സങ്കേതത്തില്‍ ട്രക്കിംഗ് നടത്തുന്നതിനിടെ ടോപ് സ്ലിപ്പില്‍ വെച്ച്‌ അജ്സല്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

വനം വകുപ്പിന്റെ ആംബുലൻസില്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അജ്മലിന്റെ മരണത്തില്‍ ആനമലൈ പൊലീസ് കേസെടുത്തു.

പത്താം ക്ലാസ്സ് പരീക്ഷയില്‍ തോറ്റു; മകന്റെ തോല്‍വി കേക്ക് മുറിച്ച്‌ ആഘോഷമാക്കി മാതാപിതാക്കള്‍

പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റ മകന്റെ നിരാശ മറികടക്കാൻ കേക്ക് മുറിച്ച്‌ ആഘോഷമാക്കി മാതാപിതാക്കള്‍. കർണാടകയിലാണ് ഒരു ദമ്ബതികള്‍ മകന്റെ തോല്‍വിയില്‍ വ്യത്യസ്തമായ ഒരു വഴി തിരഞ്ഞെടുത്തത്.വിജയത്തിനായുള്ള മകന്‍റെ ആത്മാർത്ഥമായ ശ്രമങ്ങളെ അംഗീകരിക്കുന്നതിനാണ് മാതാപിതാക്കള്‍ ഒരു പാർട്ടി തന്നെ സംഘടിപ്പിച്ചത്.കർണാടകയിലെ ബാഗല്‍കോട്ടിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിയായ അഭിഷേക് സംസ്ഥാന ബോർഡ് പരീക്ഷയില്‍ 625 ല്‍ 200 മാർക്ക് മാത്രം നേടി എല്ലാ വിഷയങ്ങളിലും പരാജയപ്പെട്ടു. എന്നാല്‍ അഭിഷേകിന്‍റെ മാതാപിതാക്കള്‍ കുട്ടിയെ വഴക്കുപറയുന്നതിനുപകരം മനോവീര്യം ഉയർത്താനാണ് തീരുമാനിച്ചത്.

മകനെ സന്തോഷിപ്പിക്കാനും അടുത്ത ശ്രമത്തില്‍ മികച്ച പ്രകടനം നടത്താൻ പ്രോത്സാഹിപ്പിക്കാനും കേക്കും മധുരപലഹാരങ്ങളും ഓർഡർ ചെയ്തു. പരീക്ഷയില്‍ പരാജയപ്പെട്ടെങ്കിലും അഭിഷേക് ആത്മാർത്ഥമായി പഠിക്കുകയും പരീക്ഷയെ ഗൗരവമായി സമീപിക്കുകയും ചെയ്തിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഈ ആഘോഷം അഭിഷേകിന്‍റെ നിരാശയെ മറികടക്കാൻ സഹായിച്ചുവെന്ന് കുടുംബം കൂട്ടിച്ചേർത്തു. അടുത്ത ശ്രമത്തില്‍ താൻ എല്ലാ വിഷയങ്ങളിലും വിജയിക്കുമെന്ന് ദൃഢനിശ്ചയത്തോടെ അഭിഷേക് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group