Home കേരളം യുവനടിയുടെ വെളിപ്പെടുത്തല്‍, ഗര്‍ഭഛിത്രം നടത്താൻ പ്രേരിപ്പിക്കുന്ന ശബ്ദ സന്ദേശം; ഒടുവില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

യുവനടിയുടെ വെളിപ്പെടുത്തല്‍, ഗര്‍ഭഛിത്രം നടത്താൻ പ്രേരിപ്പിക്കുന്ന ശബ്ദ സന്ദേശം; ഒടുവില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

by admin

തിരുവനന്തപുരം: മൂന്നുമാസം നീണ്ട ലൈംഗികാരോപണ വിവാദങ്ങള്‍ക്കൊടുവിലാണ് രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കുന്നത്. നവംബർ 24 നാണ് രാഹുലിനെ രാഷ്ട്രീയത്തില്‍ നിന്ന് നിഷ്പ്രഭനാക്കിയ ആദ്യ വിവാദ ശബ്ദ സന്ദേശം പുറത്തുവന്നത്.ഒടുവില്‍ ഈ മാസം രണ്ടിന് കെപിസിസി പ്രസിഡന്റിന് 23കാരിയുടെ പരാതി കൂടി ലഭിച്ചു. ഇതോടെയാണ് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് ഒരു വർഷം പൂർത്തിയായ അതേ ദിവസം രാഹുല്‍ പാർട്ടിയില്‍ നിന്ന് പുറത്താകുന്നത്.ആരോപണങ്ങള്‍ അന്തരീക്ഷത്തില്‍ ഉയർന്നു തുടങ്ങിയിട്ട് കാലമേറെയായിരുന്നു. ആദ്യഘട്ടത്തില്‍ അതിനെയെല്ലാം രാഹുല്‍ അവഗണിച്ചു.പിന്നാലെയാണ് യുവനടിയുടെ വെളിപ്പെടുത്തല്‍. നവംബർ24 നാണ് രാഹുലിനെതിരായ ആദ്യ ശബ്ദ സന്ദേശം പുറത്തുവന്നത്. ഗർഭഛിത്രം നടത്താൻ പ്രേരിപ്പിക്കുന്നത് ആയിരുന്നു ശബ്ദസന്ദേശം. പിന്നെയും തെളിവുകളും ആരോപണങ്ങളും പുറത്തുവന്നു. അതോടെ ആഗസ്റ്റ് 21ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തുനിന്ന് രാഹുലിനെ നീക്കി.

ലൈംഗികാതിക്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ആരോപണങ്ങളെത്തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആഗസ്റ്റ് 25 ന് സസ്പെന്‍ഡ് ചെയ്തു. നടപടിക്ക്‌ ശേഷവും സെപ്റ്റംബർ 15ന് രാഹുല്‍ നിയമസഭാ സമ്മേളനത്തിനെത്തി.വിവാദങ്ങള്‍ക്കിടെ ഒക്ടോബർ 5 ന് പാലക്കാട്‌ മണ്ഡലത്തിലെ പൊതു പരിപാടിയിലുമെത്തി. പിന്നാലെ മണ്ഡലത്തില്‍ സജീവമായി.നവംബര്‍ 24-നാണ് പരാതിയിലേക്ക് നയിച്ച പുതിയ ശബ്ദ സന്ദേശം പുറത്ത് വരുന്നത്.പിന്നാലെ നവംബർ 27 ന് യുവതി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കി. തെളിവുകളും കൈമാറി. രാത്രി തന്നെ പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പിറ്റേന്ന് ബലാത്സംഗം, വഞ്ചനാപരമായ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിക്കല്‍, നിർബന്ധിത ഗർഭച്ഛിദ്രം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തി രാഹുലിനെതിരെ കേസെടുത്തു.കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ പോയി. പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.നവംബർ 30 ന് യുവതിയുടെ ശബ്ദ സാമ്ബിളും ശാസ്ത്രീയ പരിശോധനക്കയച്ചു. യുവതിയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴിയും രേഖപ്പെടുത്തി.ഡിസംബർ 1 ന് രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. പിറ്റേന്ന് രാഹുലിനെതിരെ കെപിസിസിക്ക് ബാംഗ്ലൂർ സ്വദേശി നിയുടെ പരാതി ലഭിക്കുന്നു.ഡിസംബർ മൂന്നിന് ജാമ്യ ഹരജിയില്‍ കോടതി വിശദമായ വാദം കേള്‍ക്കുന്നു. ഒടുവിലായിരുന്നു മുൻകൂർ ജാമ്യ ഹരജി തള്ളി കോടതിയുടെ ഉത്തരവ് വന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group