ബംഗളൂരു: ബംഗളൂരുവില്‍ മേയ് 13വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റോടുകൂടിയ മഴയായിരിക്കും ഉണ്ടായിരിക്കുകയെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെത്തുടർന്ന് നഗരത്തില്‍ താപനില 34.2 ഡിഗ്രി സെല്‍ഷ്യസ് ആയി തുടരുകയാണ്. മേയ് ആദ്യത്തില്‍ 38.5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയർന്നിരുന്നു. സാധാരണ മേയില്‍ ലഭിക്കാറുള്ള മഴ ഇത്തവണയും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഹെബ്ബാള്‍ സർക്കിള്‍, ഉദയ ജങ്ഷൻ, കെ.ആർ മാർക്കറ്റ്, നായന്ദഹള്ളി, മൈസൂരു റോഡ്, ജയമഹല്‍ റോഡ്, വഡ്ഡാരപാളയ ജങ്ഷൻ, രാമമൂർത്തി നഗർ, യെലഹങ്ക തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു.