ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിപദത്തില്‍ തന്റെ ഭാവി സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും ഇന്ന് തീരുമാനം ഉണ്ടായേക്കുമെന്ന് വെളിപ്പെടുത്തി ബി.എസ്. യെദിയൂരപ്പ.അറിയിപ്പ് ഉണ്ടായാല്‍ മാധ്യമങ്ങളെ ഉടന്‍ അറിയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി . യെദിയൂരപ്പ വെള്ളപ്പൊക്ക ദുരിതം നേരിടുന്ന ബലഗാവി സന്ദര്‍ശിക്കുമെന്നും അറിയിച്ചു .
മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികം ആഘോഷിക്കുന്ന ഇന്ന് തന്റെ ഭാവി സംബന്ധിച്ച് കേന്ദ്രനേതൃത്വം അഭിപ്രായം പറയുമെന്ന് നേരത്തെ യെദിയൂരപ്പ വെളിപ്പെടുത്തിയിരുന്നു .