ബംഗലൂരു; കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ നയം വ്യക്തമാക്കി മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദിയൂരപ്പ രംഗത്ത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കില്ല. അതിനർത്ഥം രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്നല്ല. 80 വയസ്സായെന്നും ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ ക്ഷേ സംസ്ഥാനം മുഴുവൻ പര്യടനം നടത്തി ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കും. ദേശീയരാഷ്ട്രീയത്തിൽ താത്പര്യമില്ല. വാജ്പേയി ഉൾപ്പടെയുള്ളവർ ക്ഷണിച്ചിട്ടും ദേശീയരാഷ്ട്രീയത്തിലേക്ക് പോയിട്ടില്ല. ഇനി പോകാൻ താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കർണാടകയിൽ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോയവരെ വേശ്യകളെന്ന് വിളിച്ച് പുലിവാല് പിടിച്ച് കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ്. കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷനേതാവ് കൂടിയായ ഹരിപ്രസാദ് തന്‍റെ പ്രസ്താവന വിവാദമായതോടെ മാപ്പ് ചോദിച്ചു. കർണാടക വിജയനഗരെയിലെ ഹോസപെട്ടെയിൽ പുനീത് രാജ്കുമാർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച വൻ റാലിയിൽ സംസാരിക്കവെയായിരുന്നു ബി കെ ഹരിപ്രസാദിന്‍റെ വിവാദപരാമർശം.
ജനം കേവലഭൂരിപക്ഷം നൽകാതിരുന്നതുകൊണ്ടാണ് 2018-ൽ സഖ്യസർക്കാരുണ്ടാക്കിയതെന്ന് പറഞ്ഞ ഹരിപ്രസാദ്, സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ആനന്ദ് സിംഗിനെ പേരെടുത്ത് പറയാതെ അധിക്ഷേപിക്കുകയായിരുന്നു. സംസ്ഥാനത്ത് വിലക്കയറ്റമടക്കം രൂക്ഷമാക്കിയത് ബിജെപി ഭരണത്തിലെ പിടിപ്പുകേട് കൊണ്ടാണെന്നും ഹരിപ്രസാദ് വിമർശിച്ചു. എന്നാൽ ഇത്തരം പ്രസ്താവനകൾ തരംതാണതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രസ്താവന വിവാദമായതോടെ, ബി കെ ഹരിപ്രസാദ് മാപ്പ് ചോദിച്ച് രംഗത്തെത്തി. ബിജെപി പ്രസ്താവന വളച്ചൊടിച്ചെന്നാണ് ഹരിപ്രസാദ് പറയുന്നത്.
ഡ്രൈവറെ അക്രമിച്ച് കാറും രണ്ടുകോടി രൂപയും കൊള്ളയടിച്ച ആറു മലയാളികള്‍ പിടിയില്‍
ചെന്നൈ: തമിഴ്നാട്ടില്‍ ആന്ധ്രാപ്രദേശ് സ്വദേശിയെ ആക്രമിച്ച ശേഷം കാറും രണ്ടുകോടി രൂപയും കൊള്ളയടിച്ച കേസില്‍ മലയാളികളായ ആറുപേര്‍ പിടിയില്‍. ടൈറ്റസ് (33), ജയന്‍ (45), എ. മുജീബ് റഹ്‌മാന്‍ (45) സി. സന്തോഷ് (39), മുജീബ് റഹ്‌മാന്‍ (37), എ. സന്തോഷ് (വിപുല്‍-31) എന്നിവരെ സിത്തോട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
ഇൗ മാസം 21ന് ദേശീയപാതയില്‍ ഭവാനി ലക്ഷ്മിനഗര്‍ ഭാഗത്തുവെച്ചായിരുന്നു മോഷണം. നെല്ലൂര്‍ സ്വദേശിയായ വികാസ് കാറില്‍ കോയമ്ബത്തൂരിലേക്കുവരുമ്ബോള്‍ മറ്റൊരു കാറില്‍ പിന്തുടര്‍ന്നുവന്ന സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ച് രണ്ടുകോടിരൂപയും വണ്ടിയുമെടുത്ത് കടന്നുകളഞ്ഞു.
തുടര്‍ന്ന്, സമീപത്തെ സിത്തോട് പൊലീസ് സ്റ്റേഷനില്‍ വികാസ് പരാതി നല്‍കി. പൊലീസിന്‍റെ അന്വേഷണത്തില്‍ സിത്തോട് ഭാഗത്ത് ഉപേക്ഷിച്ചനിലയില്‍ കാര്‍ കണ്ടെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
എന്നാല്‍, കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനക്കിടെ അക്രമിസംഘം പൊലീസിന്‍റെ വലയിലാലുകയായിരുന്നു. വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ മാരകായുധങ്ങളും 20000 രൂപയും കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ദേശീയപാതയില്‍ നടന്ന കവര്‍ച്ചക്ക് പിന്നില്‍ തങ്ങളാണെന്ന് ഇവര്‍ സമ്മതിച്ചു.