Home Featured ആരാധനാലയങ്ങൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ അപ്പീൽ നൽകും: യെഡിയൂരപ്പ

ആരാധനാലയങ്ങൾ പൊളിക്കാനുള്ള ഉത്തരവിനെതിരെ അപ്പീൽ നൽകും: യെഡിയൂരപ്പ

by admin

ബെംഗളൂരു • അനധികൃത ആരാ ധനാലയങ്ങൾ പൊളിച്ചു മാറ്റുന്ന തു സംബന്ധിച്ച് സുപ്രീം കോടതി യുടെ ഉത്തരവ് പുനഃപരിശോധിക്കാൻ കർണാടക സർക്കാർ വേണ്ടിവന്നാൽ അപ്പീൽ നൽകു മെന്ന് യെഡിയൂരപ്പ.

പ്രവർത്തകർ നിരാശപ്പെടേണ്ടതില്ലെന്നും, ഭാവി യിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നട പടി സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും ദാവനഗെരെയിൽ നടന്ന ബിജെപി സം സ്ഥാന നിർവാഹക സമിതി യോ ഗത്തിനു ശേഷം അദ്ദേഹം വ്യക്തമാക്കി.

മൈസൂരു നഞ്ചൻഗുഡിലെ ഉച്ചഗനി മഹാദേവമ്മ ക്ഷേത്രം ഉൾപ്പെടെ റവന്യു ഭൂമി കയ്യേറി നിർമിച്ച ആരാധനാലയങ്ങൾ പൊളിച്ചു നീക്കിയ സർക്കാർ നട പടിക്കെതിരെ വൻ പ്രതിഷേധവു മായി സംഘപരിവാർ അനുകൂല സംഘടനയായ ഹിന്ദു ജാഗരണ വേദികെ ഉൾപ്പെടെയുള്ളവർ രംഗ ത്തുവന്നിരുന്നു.

കോൺഗ്രസും ഇതിനെ രാഷ്ട്രീയ ആയുധമാ ക്കുമെന്നു കണ്ടതോടെ പൊളിച്ചു നീക്കൽ താൽക്കാലികമായി സർ ക്കാർ നിർത്തി വയ്ക്കുകയായിരുന്നു. മൈസൂരുവിലെ 97 അനധി കൃത ആരാധനാലയങ്ങൾ പൊളിച്ചതിൽ 93 എണ്ണവും ക്ഷേത്രങ്ങ ളാണെന്നതാണ് ഹൈന്ദവ സം ഘടനാ പ്രവർത്തകരെ ചൊടിപ്പിച്ചിരിക്കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group