ബെംഗളൂരു :കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ കൊച്ചുമകളെ ബെംഗളൂരുവിലെ വസന്തനഗറിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എം എസ് രാമയ്യ ആശുപത്രിയിലെ ഡോക്ടറായ സൗന്ദര്യ നീരജാണ് മരിച്ചത്.
മൂന്നുവർഷം മുൻപ് 2019 ലായിരുന്നു ഡോ നീരജുമായുള്ള സൗന്ദര്യയുടെ വിവാഹം. ഇരുവർക്കും ആറുമാസം പ്രായമുള്ള കുട്ടിയുമുണ്ട്. ഗർഭധാരണത്തിന് ശേഷമുള്ള വിഷാദരോഗത്തിന് അടിമയായിരുന്നു സൗന്ദര്യയെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും പറഞ്ഞു. അവൾ സന്തോഷവതിയാണെന്ന് ഉറപ്പാക്കാൻ യെദ്യൂരപ്പ ചില സമയങ്ങളിൽ അവളെ ഒപ്പം കൊണ്ടുവന്നിരുന്നു. ‘അതിൽ ഒരു സംശയവുമില്ല. അവർ വിഷാദരോഗത്തോട് പൊരുതുകയാണെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു കുടുംബങ്ങൾ പറഞ്ഞു. രാവിലെ 10 മണിയോടെ വീട്ടുജോലിക്കാരൻ വാതിലിൽ പലതവണ മുട്ടി ഡോ. നീരജിനെ വിളിച്ചപ്പോൾ അകത്ത് നിന്ന് പ്രതികരണമൊന്നും ഉണ്ടായില്ല.പിന്നീട് വാതിൽ തുറന്ന നീരജാണ് സൗന്ദര്യയെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.