Home Featured ‘മത്സരിക്കാനില്ല, പിതാവിന് വേണ്ടി വോട്ട് തേടുകയാണ് ദൗത്യം’; യതീന്ദ്ര സിദ്ധരാമയ്യ

‘മത്സരിക്കാനില്ല, പിതാവിന് വേണ്ടി വോട്ട് തേടുകയാണ് ദൗത്യം’; യതീന്ദ്ര സിദ്ധരാമയ്യ

by admin

ബംഗളൂരു: ഇത്തവണ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. പിതാവിന് വേണ്ടി വോട്ട് തേടുകയാണ് തന്റെ പ്രഥമ ദൗത്യം എന്നും നിലവില്‍ വരുണയിലെ എംഎല്‍എ കൂടിയായ യതീന്ദ്ര പറഞ്ഞു. കര്‍ണാടകയിലെ വരുണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സരിക്കാന്‍ ഇല്ലെങ്കിലും സ്ഥാനാര്‍ത്ഥിയെപോലെ വരുണയിലിറങ്ങി വോട്ട് തേടുകയാണ് യതീന്ദ്ര. തിരക്കുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകള്‍ക്കിടയില്‍ പിതാവ് സിദ്ധരാമയ്യക്ക് മണ്ഡലത്തിലെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് വീടുകള്‍ കയറിയിറങ്ങി യതീന്ദ്ര വോട്ട് തേടുന്നത്. മികച്ച ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുക എന്നതാണ് ആദ്യ ലക്ഷ്യം, പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ ജനാധിപത്യപരമായ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം മറുപടി നല്‍കി.

ബി.ജെ.പിയുടെ അഴിമതി ഭരണം ജനം വിലയിരുത്തുമെന്നും കോണ്‍ഗ്രസ് തിരികെ ഭരണത്തില്‍ എത്തുമെന്നും അച്ഛന് വോട്ടുറപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ യതീന്ദ്ര പറയുന്നു.

ഉച്ചത്തില്‍ പാട്ട് വെച്ച്‌ യുവാക്കള്‍, ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കള്‍ അടിച്ചു കൊന്നു

ബംഗളൂരു: ഉച്ചത്തില്‍ പാട്ട് വെച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി യുവാക്കള്‍. ബംഗളൂരു നഗരത്തിലെ വിജ്ഞാന്‍ നഗറിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്.വിജ്ഞാന്‍ നഗറിലെ ലോയിഡാണ് കൊല്ലപ്പെട്ടത്. കേസില്‍ ഐടി ജീവനക്കാരായ മൂന്നുപേരെ എച്ച്‌എഎല്‍ പോലീസ് അറസ്റ്റു ചെയ്തു. ഒഡീഷ സ്വദേശികളായ റാം, ബസുദേവ്, അഭിഷേക് എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയ്ക്ക് മദ്യലഹരിയില്‍ ഉച്ചത്തില്‍ പാട്ടുവച്ചതാണ് തര്‍ക്കത്തിന് കാരണമായത്.

ഉച്ചത്തിലുളള ശബ്ദം കാരണം, ലോയിഡിന്‍്റെ രോഗിയായ അമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഇതോടെ ശബ്ദം കുറയ്ക്കാന്‍ ഗൃഹനാഥന്‍ യുവാക്കളോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ ലോയിഡിനെ ക്രൂരമായി മര്‍ദിയ്ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ലോയിഡിന്‍്റെ സഹോദരിയ്ക്കും മര്‍ദനമേറ്റു. അവശനിലയിലായ ലോയിഡിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരിച്ചു. സമീപത്തെ ഫ്ളാറ്റിലുണ്ടായിരുന്നവരാണ് യുവാക്കള്‍ ഗൃഹനാഥനെ മര്‍ദിയ്ക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group