ദിവ്യ ഖോസ്ല കുമാര്‍, മീസാൻ ജാഫ്രി, പേള്‍ വി പുരി എന്നിവര്‍ അഭിനയിക്കുന്ന വരാനിരിക്കുന്ന ചിത്രമായ യാരിയൻ 2 ന്റെ നിര്‍മ്മാതാക്കള്‍ പുതിയ പോസ്റ്റര്‍ പുറത്തിറക്കി. രാധിക റാവുവും വിനയ് സപ്രും സംവിധാനം ചെയ്ത യാരിയൻ2 എന്ന ചിത്ര൦ മലയാള സിനിമയായ ബാംഗ്ളൂര്‍ ഡെയിസിന്റ് ഹിന്ദി റീമേക് ആണ്.
മൂവരെയും കൂടാതെ പ്രിയ പ്രകാശ് വാര്യര്‍, മീസാൻ, ടെലിവിഷൻ നടൻ യാഷ് ദാസ് ഗുപ്ത, അനശ്വര രാജൻ , വാരിന ഹുസൈൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കും. യാഷ് ദാസ് ഗുപ്ത, പേള്‍ വി പുരി, അനശ്വര രാജൻ എന്നിവരുടെ ഹിന്ദി ചലച്ചിത്ര അരങ്ങേറ്റം ഇത് അടയാളപ്പെടുത്തുന്നു. ചിത്രം ഒക്ടോബര്‍ 20ന് പ്രദര്‍ശനത്തിന് എത്തും.