ലോകത്തെ ഭീതിയിലാഴ്ത്തി വ്യാപിക്കുന്ന കൊറോണ വൈറസിന്‍റെ ഉത്ഭവം സംബന്ധിച്ച പഠനങ്ങള്‍ വിജയം കണ്ടു. ലക്ഷണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണ വൈറസിന്‍റെ സൃഷ്ടിക്ക് പിന്നില്‍ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തന്നെയാണ് എന്ന് ശാസ്ത്രജ്ഞര്‍..!!
ഗവേഷണത്തിലൂടെ കൊറോണ വൈറസിനെ സൃഷ്ടിച്ചത് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ ബയോ സേഫ്റ്റി ലെവല്‍ -4 , ബി.എസ്.എല്‍ 4 (B.S.L 4) ലാബിലാണ് എന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. അതായത്, വുഹാന്‍ ലാബില്‍ ഗെയിന്‍ ഓഫ് ഫംഗ്ഷന്‍ പ്രോജക്റ്റില്‍ ജോലി ചെയ്യുന്ന ചൈനീസ് ശാസ്ത്രജ്ഞന്മാരാണ് കൊറോണ വൈറസിന്‍റെ സൃഷ്ടിക്ക് പിന്നില്‍ . ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ശാസ്ത്രജ്ഞര്‍ ഈ അവകാശവാദം ഉന്നയിച്ചത്.
ഗെയിന്‍ ഓഫ് ഫംഗ്ഷന്‍ ഗവേഷണം എന്നത് സ്വാഭാവികമായി ഉണ്ടാകുന്ന വൈറസുകളെ കൂടുതല്‍ ശക്തിയേറിയ പകര്‍ച്ചവ്യാധികളാക്കി മാറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് . ചൈനയില്‍ ഇത്തരത്തില്‍ ഗവേഷണം നടക്കുന്നതിന്‍റെ തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്ന് ഇവര്‍ പറയുന്നു.
അമേരിക്കയില്‍ ഇത്തരം ഗവേഷണങ്ങള്‍ താല്‍ക്കാലികമായി നിരോധിച്ചിരിയ്ക്കുകയാണ്.
കൊറോണ വൈറസ് തയ്യാറാക്കിയ ശേഷം ചൈനീസ് ശാസ്ത്രജ്ഞര്‍ അവയില്‍ റിവേഴ്സ് എഞ്ചിനീയറിംഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്തു . വൈറസ് വവ്വാലുകളില്‍ നിന്ന് ഉത്ഭവിച്ചതാണ്‌എന്നും പ്രകൃതിദത്ത വൈറസാണെന്നും , സ്വാഭാവികമായി ഉണ്ടായതാണെന്നും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്നുവെന്നും ലോകത്തെ വിശ്വസിപ്പിക്കാനായിരുന്നു ഈ ശ്രമം.
ഇത് സംബന്ധിച്ച തെളിവുകള്‍ കൈവശമുണ്ടെന്നാണ് ഈ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ബ്രിട്ടീഷ് പ്രൊഫസര്‍ ആന്‍ഗസ് ഡല്ഗ്ലീഷും (Angus Dalgleish) നോര്‍വീജിയന്‍ ശാസ്ത്രജ്ഞന്‍ ഡോ. ബിര്‍ഗെര്‍ സോറെന്‍സനും (Birger Sorensen) പറയുന്നത്. ലണ്ടനിലെ സെന്‍റ് ജോര്‍ജ്ജ് സര്‍വകലാശാലയിലെ ഓങ്കോളജി വിഭാഗം പ്രൊഫസറാണ് ആന്‍ഗസ് ഡാല്‍ഗ്ലിഷ്. അതേസമയം, കൊറോണയുടെ വാക്സിന്‍ തയ്യാറാക്കുന്ന ഇമ്യൂണോര്‍ എന്ന കമ്ബനിയുടെ വൈറോളജിസ്റ്റും പ്രസിഡന്റുമാണ് ഡോ. സോറന്‍സെന്‍.
ചൈനയിലെ ലാബുകളില്‍ വൈറസുകളില്‍ റെട്രോ എഞ്ചിനീയറിംഗിന് സാങ്കേതിക വിദ്യ പരീക്ഷിക്കുന്നതിന്‍റെ തെളിവുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും ഈ ശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ലോകം അവഗണിച്ചതായും അവര്‍ ചൂണ്ടിക്കാട്ടി.
വുഹാന്‍ ലാബിലെ ഗവേഷകര്‍ കൊവിഡ് വ്യാപനത്തിന് മുന്‍പ് ചികിത്സ തേടിയിരുന്നതായി റിപ്പോര്‍ട്ട്
കൂടാതെ, വുഹാന്‍ ലാബ് (Wuhan Lab) മന:പൂര്‍വ്വം ഡാറ്റ കള്‍ നശിപ്പിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടി. തെളിവുകള്‍ നശിപ്പിക്കാനോ, മറയ്ക്കാനോ ഉള്ള ശ്രമമാണ് ലാബില്‍ നടന്നത് എന്നും പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വാക്സിന്‍ നിര്‍മ്മിക്കുന്നതിനായി കൊറോണയുടെ സാമ്ബിളുകള്‍ പഠിക്കുമ്ബോള്‍, വൈറസില്‍ ഒരു ‘പ്രത്യേക വിരലടയാളം’ (fingerprint) കണ്ടെത്തിയതായും ഇവര്‍ പറയുന്നു. ഇത് ലാബിലെ വൈറസില്‍ “സാങ്കേതിക വിദ്യ” ഉപയോഗിക്കപ്പെട്ടതിന്‍റെ തെളിവാണ് എന്നും അവര്‍ പറയുന്നു.
ഇവര്‍ നടത്തിയ പഠനങ്ങളുടെ റിപ്പോര്‍ട്ട് ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്.