Home പ്രധാന വാർത്തകൾ കെട്ടിടം ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് പരിക്ക്

കെട്ടിടം ഇടിഞ്ഞുവീണ് തൊഴിലാളികൾക്ക് പരിക്ക്

by admin

ഗൂഡല്ലൂർ∙ കെട്ടിടം ഇടിഞ്ഞ് വീണ് സ്ത്രീ തൊഴിലാളികൾക്ക് പരുക്കേറ്റു. തമിഴ്നാട് ഹോർട്ടികൾചറൽ വിഭാഗത്തിന്റെ നാടുകാണി പൊന്നൂരിലെ ഫാമിലാണ് അപകടം ഉണ്ടായത്. പഴയ കെട്ടിടത്തിന് സമീപത്ത് കാട് വെട്ടുന്നതിനിടയിലാണ് അപകടം ഉണ്ടായത്. പഴയ കെട്ടിടത്തിന് സമീപത്ത് കാട് വെട്ടുന്നതിനിടയിലാണ് അപകടം. മലർവിഴി (45),കാഞ്ചന(55),ചന്ദ്രമതി (57)എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ഊട്ടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും സഹ തൊഴിലാളികളാണ് ഇവരെ പുറത്തെടുത്തത്.45 വർഷം പഴക്കമുള്ള കെട്ടിടമാണ് ഇടിഞ്ഞു വീണത്.

You may also like

error: Content is protected !!
Join Our WhatsApp Group