ബെംഗളൂരു :കർണാടകയിലെ രണ്ടാമത്തെ ഭരണസിരാ കേന്ദ്രമായ ബെളഗാവി സുവർണ വിധാൻ സൗധയുടെ പൂമുഖപ്പടികളിൽ വെർമിസിലി ഉണക്കാനിട്ട ദിവസവേതന ജീവനക്കാരിയുടെ ജോലി പോയി.400 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടത്തിന്റെ പടികളിൽ വെർമിസിലി ഉണക്കുന്ന ചിത്രം കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഇതേത്തുടർന്നാണു നടപടി. കർണാടക നിയമസഭാ, നിയമ നിർമാണ കൗൺസിൽ ശീതകാല സമ്മേളനം നടത്താനാണു നിലവിൽ ഈ മന്ദിരം ഉപയോഗിക്കുന്നത്.
ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരെസഹായിക്കാൻ ഇനി റോബോട്ടുകൾ
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരെ സഹായിക്കുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ 13 റോബട്ടുകളെ വിന്യസിച്ചു.ബോർഡിങ് ഗേറ്റിലേക്കും ഷോപ്പിങ് ഏരിയയിലേക്കും ബാഗേജ് ബെൽറ്റിനു സമീപത്തേക്കും യാത്രക്കാരെ നയിക്കുന്നതിനു പുറമേ ശുചിമുറികളും ശുദ്ധജലവും ലഭിക്കുന്ന ഇടവും ടെമി’യെന്ന റോബട്ടുകൾ കാണിച്ചു കൊടുക്കും.
ചോദ്യങ്ങൾക്കു മറുപടി നൽകാനും ഇവർ സജ്ജമാണ്. നിർമിത ബുദ്ധി സംവിധാ നങ്ങൾ മെച്ചപ്പെടുത്തി കൂടുതൽ റോബട്ടുകളെ വിന്യസിക്കുമെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.