ബെംഗളൂരു: ബെളഗാവിഹുക്കേരിക്കടുത്ത് സംഗേശ്വറിൽ പഞ്ചസാര ഫാക്ടറിയിലെ യന്ത്രത്തിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. സങ്കേശ്വറിലെ ഹിരണ്യകേശി സഹകരണ പഞ്ചസാര ഫാക്ടറിയിലെ ജീവനക്കാരനായ സച്ചിൻ ബസപ്പയാണ് (38) കരിമ്പു ചതച്ചു നീരൂറ്റുന്ന യന്ത്രത്തിന്റെ ബെൽറ്റിൽ സച്ചിന്റെ പാന്റ് കുടുങ്ങിയാണ് അപകടം. ഒരാഴ്ചയ്ക്കിടെ ബെളഗാവിയിൽ നടക്കുന്ന രണ്ടാമത്തെ പഞ്ചസാര ഫാക്ടറി ദുരന്തമാണിത്..പത്ത് ദിവസം മുൻപാണ് സച്ചിൻ ബസപ്പ ഫാക്ടറിയിൽ ജോലിക്ക് പ്രവേശിച്ചത്.സംഭവത്തിൽ സങ്കേശ്വർ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ 7ന് ബൈലഹൊങ്കൽ മാരക്കുമ്പി ഇനാംദാർ ഷുഗർ ഫാക്ടറിയിൽ ബോയിലർ ദുരന്തത്തിൽ 8 തൊഴിലാളികൾ മരിച്ചിരുന്നു.
പഞ്ചസാര ഫാക്ടറിയിൽ യന്ത്രത്തിൽക്കുടുങ്ങി; തൊഴിലാളിക്ക് ദാരുണാന്ത്യം
previous post