Home തിരഞ്ഞെടുത്ത വാർത്തകൾ റാപ്പിഡോ ഡ്രൈവറായി നാല് ദിവസം ജോലി ചെയ്തു, അതും പാര്‍ട്ട് ടൈമായി; കിട്ടിയ വരുമാനത്തെപ്പറ്റി യുവാവ്‌

റാപ്പിഡോ ഡ്രൈവറായി നാല് ദിവസം ജോലി ചെയ്തു, അതും പാര്‍ട്ട് ടൈമായി; കിട്ടിയ വരുമാനത്തെപ്പറ്റി യുവാവ്‌

by admin

ബംഗളൂരു: നമ്മുടെ നാട്ടിലും പാർട്ട് ടൈം ജോലി ചെയ്യുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. സ്വിഗ്ഗിയിലും റാപ്പിഡോയിലുമൊക്കെ ജോലി ചെയ്യുന്ന നിരവധി പേരുണ്ട്.ഇത്തരത്തില്‍ പാർട്ട് ടൈം ജോലിയിലൂടെ എത്ര രൂപ സമ്ബാദിക്കാൻ പറ്റുമെന്ന് സംശയമുള്ള നിരവധി പേരുണ്ട്. റാപ്പിഡോ ഡ്രൈവറായി ജോലി ചെയ്താല്‍ എത്ര രൂപ കിട്ടുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബംഗളൂരുവിലെ ഒരു യുവാവ്.റെഡ്ഡിറ്റിലാണ് യുവാവ് വരുമാനത്തെപ്പറ്റി വെളിപ്പെടുത്തിയത്. ‘ബംഗളൂരുവില്‍ നാല് ദിവസത്തേക്ക് റാപ്പിഡോ ക്യാപ്റ്റൻ ആയി ജോലി ചെയ്‌തു (പാർട്ട് ടൈം, കൂടുതലും രാത്രി സവാരികള്‍)’ എന്ന തലക്കെട്ടോടെയാണ് യുവാവ് വരുമാനത്തെപ്പറ്റി തുറന്നുപറഞ്ഞത്.

പെട്ടെന്ന് കുറച്ച്‌ പണം കണ്ടെത്തേണ്ടതുണ്ട്, ഹ്രസ്വകാല ജോലി എന്നിവ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്ക് ഈ ജോലി പ്രയോജനപ്പെടുമെന്ന് യുവാവ് വ്യക്തമാക്കി. ‘ഞാൻ ബംഗളൂരുവില്‍ റാപ്പിഡോ ബൈക്ക് ക്യാപ്റ്റനായി നാല് ദിവസം ജോലി ചെയ്തു, പാർട്ട് ടൈം മാത്രം. 45 കിലോമീറ്റർ മൈലേജ് ലഭിക്കുന്ന ബൈക്ക് ഓടിച്ച്‌, രാത്രി 10 മണിക്ക് ശേഷമാണ് റൈഡ് ആരംഭിച്ചതെന്ന് യുവാവ് വ്യക്തമാക്കി.ഏകദേശം 200 കിലോമീറ്റർ ഓടി. നാല് ദിവസങ്ങളിലായി 17 മണിക്കൂർ ജോലി ചെയ്തതായി അദ്ദേഹം വെളിപ്പെടുത്തി. ആദ്യ ദിവസം അഞ്ച് മണിക്കൂർ ഷിഫ്റ്റിന് 750 രൂപ ലഭിച്ചെന്ന് യുവാവ് കൂട്ടിച്ചേർത്തു.ആകെ വരുമാനം: 2,220 രൂപആകെ പെട്രോള്‍ വില: ഏകദേശം 400 രൂപനെറ്റ് ഏണിംഗ്: ഏകദേശം 1,820 രൂപആകെ റൈഡ് സമയം: ഏകദേശം 17 മണിക്കൂർ’ഇത് അതിശയകരമാണെന്ന് പറയുന്നില്ല, എന്നാല്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്ക് നിങ്ങള്‍ക്ക് ഈ വഴി ഉപയോഗിക്കാം. ഒരു ബൈക്ക് ഉണ്ടെങ്കില്‍, റാപ്പിഡോ പാർട്ട് ടൈം (പ്രത്യേകിച്ച്‌ രാത്രികള്‍) ഓടിക്കുന്നത് ലാഭമാണെന്നാണ് യുവാവ് പറയുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group