Home Featured ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യുന്നവരെ ആവശ്യമുണ്ട്’; വിവാദമായി സ്റ്റാര്‍ട്ടപ്പ് ഉടമയുടെ പോസ്റ്റ്,വര്‍ക്ക്-ലൈഫ് ബാലൻസ് ചര്‍ച്ചയാവുന്നു

ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യുന്നവരെ ആവശ്യമുണ്ട്’; വിവാദമായി സ്റ്റാര്‍ട്ടപ്പ് ഉടമയുടെ പോസ്റ്റ്,വര്‍ക്ക്-ലൈഫ് ബാലൻസ് ചര്‍ച്ചയാവുന്നു

by admin

വർക്ക്-ലൈഫ് ബാലൻസിനെക്കുറിച്ചുള്ള ചർച്ചകള്‍ സമൂഹത്തില്‍ സജീവമായിരിക്കുമ്ബോള്‍, തൊഴിലാളികളുടെ ജോലി സമയത്തെക്കുറിച്ച്‌ നിയമപരമായ വ്യവസ്ഥകള്‍ നിലനില്‍ക്കുമ്ബോഴും, അതിനെതിരായ നീക്കവുമായി ഒരു സ്റ്റാർട്ടപ്പ് സ്ഥാപകൻ രംഗത്തെത്തിയത് വിമർശനങ്ങള്‍ക്കിടയാക്കി.ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പിന്റെ സഹസ്ഥാപകനാണ് ആഴ്ചയില്‍ 80 മണിക്കൂർ വരെ ജോലി ചെയ്യാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികളെ തേടിക്കൊണ്ടുള്ള പരസ്യം എക്സില്‍ (മുമ്ബ് ട്വിറ്റർ) പങ്കുവെച്ചത്.റണ്ണബിള്‍ (Runable) എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനായ ഉമേഷ് കുമാർ ആണ് ഫുള്‍ ഓർ ഇന്റേണ്‍ സ്റ്റാക്ക് എഞ്ചിനീയർ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചത്.

ഈ പരസ്യത്തിലെ പ്രധാന വ്യവസ്ഥകള്‍ പലരെയും ഞെട്ടിക്കുന്നതായിരുന്നു. ആഴ്ചയില്‍ 60 മുതല്‍ 80 മണിക്കൂർ വരെ ജോലി ചെയ്യാൻ സാധിക്കണം. ആഴ്ചയില്‍ ആറ് ദിവസവും ജോലി ചെയ്യേണ്ടി വരും. ബെംഗളൂരുവില്‍ ഓണ്‍സൈറ്റ് ആയി ജോലി ചെയ്യണം.തുടക്കക്കാരെയോ അതീവ പരിചയസമ്ബന്നരായ ഡെവലപ്പർമാരെയോ ഈ തസ്തികയിലേക്ക് പരിഗണിക്കുന്നില്ലെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. ഉമേഷ് കുമാറിന്റെ ഈ പോസ്റ്റ് അതിവേഗം പ്രചരിക്കുകയും തൊട്ടുപിന്നാലെ വ്യാപകമായ വിമർശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു.

ദീർഘനേരമുള്ളതും അമിതവുമായ ജോലി സമയം ഒരു തൊഴിലാളിയുടെ ആരോഗ്യത്തെയും വ്യക്തിപരമായ ജീവിതത്തെയും ഗുരുതരമായി ബാധിക്കുമെന്ന് നിരവധി ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.ഒരു ഉപയോക്താവ്, ആഴ്ചയില്‍ 80 മണിക്കൂർ ജോലി ചെയ്യുന്നത് ദിവസേന ഏകദേശം 12 മണിക്കൂറിലധികം ജോലി ചെയ്യുന്നതിന് തുല്യമാണെന്നും ഇത് അനാരോഗ്യകരമായ ഒരു തൊഴില്‍ സംസ്കാരത്തെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.മറ്റൊരാള്‍, “ആഴ്ചയില്‍ ആറ് ദിവസത്തെ ജോലി, ഇത്രയേറെ സമയം ജോലി ചെയ്യാനുള്ള സന്നദ്ധത… നിങ്ങള്‍ ശമ്ബളത്തെക്കുറിച്ചല്ലാതെ മറ്റെല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു,” എന്ന കമന്റിലൂടെ ശമ്ബളത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാത്തതിനെയും വിമർശിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group