മൈസൂരിലെ ഇൻഫോസിസ് ക്യാംപസില്‍ പുലിയെ കണ്ടതായി റിപ്പോർട്ടുകള്‍. ജീവനക്കാർക്ക് ചൊവ്വാഴ്ച വർക്ക് ഫ്രം ഹോം നല്‍കുകയും ചെയ്തു.മൈസൂർ ഡി സി ക്യാംപസില്‍ ഒരുി വന്യ മൃഗത്തെ കണ്ടിട്ടുണ്ടെന്നും ടാസ്ക് ഫോഴ്സിന്റെ സഹകരണത്തോടെ ക്യാംപസില്‍ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഇന്ന് വീട്ടില്‍ ജോലി ചെയ്യാൻ ജീവനക്കാരോട് അഭ്യർത്ഥിക്കുന്നതായും ക്യാംപസിനകത്ത് ആരെയും അനുവദിക്കരുതെന്ന് സുരക്ഷാ ടീമിന് നിർദ്ദേശം നല്‍കിയതായും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നല്‍കിയതിന് പുറമെ ക്യാംപസിലെ ഇൻഫോസിസ് ഗ്ലോബല്‍ എജ്യുക്കേഷൻ സെന്ററിലെ 4000 ട്രെയികള്‍ക്ക് അവധി നല്‍കുകയും വീടിനുള്ളില്‍ തന്നെ തുടരാൻ നിർദ്ദേശം നല്‍കിയതായുമാണ് റിപ്പോർട്ട്.
പരിശീലന ഷെഡ്യൂള്‍ ഒരു ദിവസത്തേക്ക് മാറ്റുകയാണെന്നും ദയവായി ഹോസ്റ്റല്‍ മുറികളില്‍ ഇരുന്നു സ്വയം പഠിക്കുന്നതിനായി ദിവസം പ്രയോജനപ്പെടുത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു.സി സി ടി വി വഴി ക്യാംപസില്‍ പുലിയെ കണ്ടതായി വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. മൃഗത്തെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഒരു ടാസ്ക് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ട്. ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സി സി ടി വി ക്യാമറയില്‍ പുലിയെ കണ്ടെത്തിയത്.ഏകദേശം 4 മണിയോടെ ഞങ്ങളുടെ ടീം സ്ഥലത്ത് എത്തി. പുള്ളിപ്പുലിയെ കണ്ടെത്തുന്നതിനായി ഞങ്ങള്‍ കോമ്ബിംഗ് ഓപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്, ഡെപ്യൂട്ടി കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് ( വന്യജീവി ), ഐ ബി പ്രഭു ഡൗഡ പറഞ്ഞു. ഇതുവരെ പുലിയെ കണ്ടെത്തിയില്ലെന്നാണ് വിവരം.