ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേയില്‍ നീളൻ മരത്തടിയുമായി വാഹനങ്ങള്‍ക്ക് അജ്ഞാതൻ അപകട ഭീഷണിയുയർത്തിയത് സമൂഹമാധ്യമങ്ങളില്‍ വൻ ചർച്ചയായി.കെങ്കേരിക്ക് സമീപമാണ് സംഭവം. ഒരു യാത്രക്കാരൻ തന്റെ കാറിലെ ഡാഷ് കാമറ വഴി പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ എക്സില്‍ പോസ്റ്റ് ചെയ്തതോടെയാണ് ബംഗളൂരു- മൈസൂരു എക്സ്പ്രസ്വേയിലെ പുതിയ അപകട ഭീഷണി സംബന്ധിച്ച് ചർച്ച സജീവമായത്. വണ്‍വേ റോഡില്‍ എതിരെ വാഹനങ്ങള്‍ വരുന്നതും റോഡില്‍ മതിയായ സുരക്ഷ സംവിധാനങ്ങളില്ലാത്തുമെല്ലാം മുമ്ബും ചർച്ചയായിരുന്നു.
എക്സ്പ്രസ് വേയില്‍ അസാധാരണമായ ഒരു തടസ്സം ശ്രദ്ധയില്‍പെട്ടതിനെ തുടർന്ന് ഡ്രൈവർ പെട്ടെന്ന് വാഹനം നിർത്തിയതിനാലാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. സൂക്ഷിച്ചുനോക്കിയപ്പോള്‍ ഒരു മരത്തടി റോഡിലേക്കിറക്കിവെച്ച് ഡിവൈഡറില്‍ ഒരാള്‍ നില്‍ക്കുകയാണെന്ന് മനസ്സിലായി.ബംഗളൂരു പൊലീസിനെ ടാഗ് ചെയ്ത് ദർശൻ എന്നയാള്‍ എക്സില്‍ പോസ്റ്റിട്ടതോടെ സംഭവം സജീവ ചർച്ചയായി.യാത്രക്കാരുടെ ജീവൻവെച്ച് പന്താടുന്ന ഇത്തരം സംഭവങ്ങളില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യമുയർന്നു.
പുതിയ സംഭവത്തിലെ അജ്ഞാതൻ മോഷണ ശ്രമത്തിന്റെ ഭാഗമായാണ് നീളൻ മരത്തടിയുമായി വാഹനങ്ങളെ അപായപ്പെടുത്താൻ നിന്നതെന്നായിരുന്നു പല കമന്റുകളും. അതേസമയം, വൻ അപകടത്തിനിടയാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ ഹൈവേ പട്രോളിങ് വിഭാഗത്തിനുപോലും നടപടിയെടുക്കാനാവുന്നില്ലെന്ന വിമർശനവുമുയർന്നു.എക്സ്പ്രസ് വേയിലേക്ക് കാല്‍നടക്കാരും കന്നുകാലികളും പ്രവേശിക്കാതിരിക്കാൻ ബാരിക്കേഡ് തീർത്തിട്ടുണ്ടെങ്കിലും പലയിടത്തും ഇത് ഫലപ്രദമല്ല. സുരക്ഷക്കായി എ.ഐ കാമറ സംവിധാനമുണ്ടെങ്കിലും ഹൈവേയിലേക്കുള്ള ഇത്തരം അതിക്രമിച്ചു കടക്കല്‍ തടയാൻ പൊലീസിനാവുന്നില്ല.
അതേസമയം, സംഭവത്തിലുള്‍പ്പെട്ട വ്യക്തി കവർച്ചക്കാരനല്ലെന്നും ഹൈവേ സർവിസ് റോഡിലെ തൊഴിലാളിയാണെന്നുമുള്ള വിശദീകരണവുമായി രാമനഗര പൊലീസ് രംഗത്തുവന്നു.ഹെജ്ജാല വില്ലേജിലേക്ക് പോവുകയായിരുന്നു ഇയാളെന്നും ജോലിസ്ഥലത്തുനിന്നുള്ള മരത്തടി കൈയില്‍ കരുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ മരത്തടിയുമായി ഒരു മിനിറ്റോളം ഹൈവേ ഡിവൈഡറില്‍ നിന്നു. പിന്നീട് സർവിസ് റോഡിലൂടെ യാത്ര തുടർന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ വഴിയാണ് ഇത് സ്ഥിരീകരിച്ചതെന്നും തൊഴിലാളിയുടെ പ്രവൃത്തിക്ക് പിന്നില്‍ ക്രിമിനല്‍ ചിന്താഗതിയില്ലെന്നും യാത്രക്കാർ പരിഭ്രാന്തരാവേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി.അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാർക്ക് 112 എന്ന ടോള്‍ഫ്രീ നമ്ബറില്‍ ബന്ധപ്പെടാമെന്നും പൊലീസ് അറിയിച്ചു.
രാധയെ കൊന്ന കടുവയെ ഉടൻ വെടിവച്ച് കൊല്ലും; മന്ത്രിയെ നാട്ടുകാര്‍ വളഞ്ഞതിന് ശേഷം തീരുമാനം
വയനാട് മാനന്തവാടിയില്‍ രാധ(45) എന്ന ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവച്ചു കൊല്ലാൻ ഉത്തരവായെന്ന് മന്ത്രി ഒആര്‍ കേളു.നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് കടുവയെ കൊല്ലാൻ തീരുമാനിച്ചത്. ഇന്ന് തന്നെ അതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചു. സ്ഥലത്ത് കൂട് സ്ഥാപിക്കാനും തീരുമാനമായി. ഫെന്‍സിംഗ് നടപടികള്‍ ജനകീയപിന്തുണ അടക്കമുള്ള സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം തേടി പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
രാധയുടെ ആര്‍ക്കെങ്കിലും ജോലി നല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം മന്ത്രിസഭയില്‍ ഉന്നയിക്കാനും നടപ്പാക്കാനും വനം മന്ത്രി എകെ ശശീന്ദ്രന്‍ തന്നെ മുന്‍കൈയെടുക്കും. കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കും. അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി ഒആര്‍ കേളു വ്യക്തമാക്കി.ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ രാധ കൊല്ലപ്പെട്ടത്. വനംവകുപ്പിലെ താല്‍ക്കാലിക വാച്ചറുടെ ഭാര്യയാണ് ഇവര്‍. തോട്ടത്തില്‍ കാപ്പി പറിക്കാന്‍ പോയപ്പോള്‍ മാനന്തവാടി പഞ്ചാരക്കൊല്ലി പ്രിയദര്‍ശിനി എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് കടുവ ആക്രമിച്ചത്.
ഗുരുതരമായി പരുക്കേറ്റ രാധ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. തുടര്‍ന്ന് പ്രിയദര്‍ശനി എസ്റ്റേറ്റിന് മുന്നില്‍ നാട്ടുകാരുടെ വന്‍പ്രതിഷേധമാണ് നടന്നത്.കടുവയെ വെടിവച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഒആര്‍ കേളുവിനെ നാട്ടുകാര്‍ വളയുന്ന സാഹചര്യവുമുണ്ടായി. തീരുമാനങ്ങള്‍ മന്ത്രി വിശദീകരിക്കുന്നതിനിടയിലും ജനങ്ങള്‍ അദ്ദേഹത്തിൻ്റെ സംസാരം തടസപ്പെടുത്തിയിരുന്നു.