Home Featured ആവശ്യംപോലെ വെള്ളമടിക്കാം, ഇഷ്ടമുള്ളതൊക്കെ ചെയ്യാം; രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്ക് മാത്രമായി നിശാ ക്ലബ് ബെംഗളുരുവിൽ ആരംഭിച്ചു

ആവശ്യംപോലെ വെള്ളമടിക്കാം, ഇഷ്ടമുള്ളതൊക്കെ ചെയ്യാം; രാജ്യത്ത് ആദ്യമായി സ്ത്രീകള്‍ക്ക് മാത്രമായി നിശാ ക്ലബ് ബെംഗളുരുവിൽ ആരംഭിച്ചു

by admin

സ്ത്രീകള്‍ക്ക് മാത്രമായി ഒരു നിശാക്ലബ് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ബെംഗളുരുവിലെ ബന്നാർഘട്ട റോഡിലാണ് പുരുഷന്മാർക്ക് പ്രവേശനമില്ലാത്ത നിശാ ക്ലബ് പ്രവർത്തനം തുടങ്ങിയത്.മിസ് ആൻഡ് മിസിസ് എന്നാണ് ഈ വിമൻ ഓണ്‍ലി നൈറ്റ് ക്ലബ്ബിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ വിവാഹിതരോ അവിവാഹിതരോ ആയ സ്ത്രീകള്‍ക്ക് ഇവിടെയെത്താം. ആരെയും പേടിക്കാതെ ലഹരി നുണഞ്ഞ് ആടുകയും പാടുകയും ചെയ്യാം. രാജ്യത്ത് ആദ്യമായാണ് സ്ത്രീകള്‍ക്ക് മാത്രമായൊരു നിശാ ക്ലബ് എന്നതാണ് മിസ് ആൻഡ് മിസിസ് നൈറ്റ് ക്ലബ്ബിനെ വ്യത്യസ്തമാക്കുന്നത്.

സംഗീതം, നൃത്തം, പിസ, സ്‌നാക്‌സ്, ബീർ, ഷാംപെയ്ൻ, വൈൻ, നെയ്ല്‍ ആർട്ട് തുടങ്ങി ജീവിതം ഉല്ലാസമാക്കുന്നതിനുവേണ്ടിയുള്ളതെല്ലാം സ്ത്രീകള്‍ക്കിവിടെ കിട്ടും. ആദ്യ മണിക്കൂറില്‍ ഗംഭീര ഓഫറുമുണ്ട്. ആദ്യ മണിക്കൂറില്‍ 300 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ബീറും സ്‌നാക്‌സും ലഭിക്കും. ആദ്യമണിക്കൂർ കഴിഞ്ഞാല്‍ ഇരട്ടിവിലയാണ് ഈടാക്കുക. ദിപാൻഷി സിങ് എന്ന യുവതിയാണ് മിസ് ആൻഡ് മിസിസ് ക്ലബിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിമിഷങ്ങള്‍ക്കുള്ളിലാണ് ഇത് സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ തരംഗമായത്. ദശലക്ഷക്കണക്കിന് കാഴ്ചക്കാരും ലൈക്കുകളും ഷെയറുമായി വീഡിയോ ഇപ്പോഴും ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പലവിധ പ്രതികരണങ്ങളും വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്.

ദൈവമേ, ഞാൻ എല്ലായ്‌പ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു ക്ലബ് ഇല്ലാത്തത് എന്ന്. സങ്കോചമോ, ഭയമോ ഇല്ലാതെ നൃത്തം ചെയ്യാൻ കഴിയുന്ന സംഗീതം ആസ്വദിക്കാൻ കഴിയുന്ന ഒരിടം. ഇൻഡോറിലും ഇങ്ങനെയൊരു ക്ലബ് കൊണ്ടുവരൂ.’, ‘അത്യാവശ്യം വേണ്ടിയിരുന്നത്. ഒടുവില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ആസ്വദിക്കാൻ ഒരിടം ആയിരിക്കുന്നു.’, ഉപയോക്താക്കള്‍ എഴുതുന്നു. എന്നാല്‍ ക്ലബിനെ പുരുഷ വിരുദ്ധമെന്ന് വിശേഷിപ്പിച്ചവരും കുറവല്ല.സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തോടെ സുരക്ഷിതമായി വിനോപാധികളില്‍ ഏർപ്പെടാനുള്ള ഇടങ്ങള്‍ ഇന്ത്യയില്‍ കുറവാണ്. സുരക്ഷയെ പേടിച്ച്‌ ഈ ആധുനിക കാലത്തും നിശാജീവിതം ആസ്വദിക്കാൻ ഭയക്കുന്ന സ്ത്രീകളുണ്ട്.

മിസ് ആൻഡ് മിസിസ് പോലുള്ള ക്ലബുകള്‍ അതിനാല്‍ ഒരുതരത്തില്‍ ഭയമില്ലാതെ വിഹരിക്കാൻ സ്ത്രീകളെ ശാക്തീകരിക്കുക കൂടിയാണ്. വ്യക്തിത്വവും സ്വാതന്ത്ര്യവും ചേർത്തുപിടിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുകയാണ് ഇത് ചെയ്യുന്നത്.ഇന്ത്യയില്‍ ആദ്യമായാണ് സ്ത്രീകള്‍ക്ക് മാത്രമായി ഒരു നൈറ്റ് ക്ലബ് എന്ന ആശയം യാഥാർത്ഥ്യമാകുന്നത്. എന്നാല്‍, പല പാശ്ചാത്യ രാജ്യങ്ങളിലും ഇത്തരം ക്ലബ്ബുകള്‍ സർവസാധാരണമാണ്. വളരെക്കാലം മുന്നേതന്നെ പല രാജ്യങ്ങളിലും സ്ത്രീകള്‍ക്കായി നിശാ ക്ലബ്ബുകള്‍ പ്രവർത്തിക്കുന്നുണ്ട്.

ഇത്തരം ക്ലബുകള്‍ തികഞ്ഞ ലിംഗവിവേചനത്തിന്റെ ഉദാഹരണങ്ങളാണെന്ന് വിമർശം ഉയരുകയും നിയമപോരാട്ടത്തില്‍ ഏർപ്പെടുകയും ചെയ്ത ചരിത്രവുമുണ്ട്. മാൻഹാട്ടനിലെ ദ വിങ് മുതല്‍ ടാസ്മാനിയയുടെ മോണാസ് ലേഡീസ് ലോഞ്ച് വരെയുള്ള വിമൻ ഓണ്‍ലി ക്ലബുകളില്‍ പ്രവശിക്കാൻ പരുഷന്മാർ നിയമ പോരാട്ടം നടത്തുകയും അതില്‍ പുരുഷന്മാർ വിജയിക്കുകയും ചെയ്തു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഈ സ്ത്രീ നിശാ ക്ലബുകളില്‍ പിന്നീട് പുരുഷന്മാരേയും പ്രവേശിപ്പിക്കേണ്ടി വന്നു.

You may also like

error: Content is protected !!
Join Our WhatsApp Group