ബെംഗളുരു: വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ആണ്‍സുഹൃത്തിനെ തേടി വിവാഹ ദിവസം യുവതിയെത്തി. കര്‍ണാടകയിലെ ഉളളാള്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടേക്കാര്‍ ബീരിലാണ് സംഭവം. കോഴിക്കോട് സ്വദേശിയായ ആണ് സുഹൃത്തിന്റെ വിവാഹ വേദിയിലേക്കാണ് മൈസൂര്‍ സ്വദേശിയായ യുവതി പോലീസുമായി എത്തിയത്. യുവതി എത്തുമെന്ന് അറിഞ്ഞ യുവാവ് മുഹൂര്‍ത്തത്തിന് മുമ്ബേ മംഗളുരു സ്വദേശിനിയെ താലി ചാര്‍ത്തി മുങ്ങിയിരുന്നു.