കന്യാകുമാരി; കളിയാക്കിയതിനെ ചോദ്യം ചെയ്ത യുവതിയെ നടുറോഡിലെ ടെലിഫോണ്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. കന്യാകുമാരി കുഴിത്തുറ മേല്‍പ്പുറം ജങ്ഷനിലാണ് സംഭവമുണ്ടായത്. 35 കാരിയായ യുവതിയോടായിരുന്നു ആക്രണം. തുടര്‍ന്ന് ഒന്നര മണിക്കൂറിനു ശേഷം പൊലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. രണ്ടു പേര്‍ ഒളിവിലാണ്.
മാര്‍ത്താണ്ഡത്ത് മസാജ് സെന്റര്‍ നടത്തുകയാണ് യുവതി. യുവതിയെ ആക്രമികള്‍ സ്ഥിരമായി കളിയാക്കുകയും അശ്ലീലം പറയുകയും ചെയ്തിരുന്നു. സംഭവം നടന്ന ദിവസം കളിയാക്കല്‍ തുടര്‍ന്നതോടെ യുവതി ഇവരുടെ നേരെ മുളകുപൊടി എറിയുകയായിരുന്നു. ഇതില്‍ പ്രകോപിതരായ അക്രമികള്‍ യുവതിയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. നാട്ടുകാരുടെ മുന്നിലാണ് സംഭവം നടന്നതെങ്കിലും ആരും പ്രതികരിക്കാന്‍ തയാറായില്ല.
പാകോട് സ്വദേശികളും ഓട്ടോ ഡ്രൈവര്‍മാരുമായ ശശി (47), വിനോദ് (44), വിജയകാന്ത് (37) എന്നിവര്‍ അറസ്റ്റിലായത്. ഒളിവില്‍ കഴിയുന്ന ദിപിന്‍, അരവിന്ദ് എന്നിവര്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോഴാണ് അരുമന സ്റ്റേഷനിലെ പൊലീസ് വിവരമറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തിയതിനു ശേഷമാണ് യുവതിയെ മോചിപ്പിച്ചത്. പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് കണ്ടെത്തിയത്.
കര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്ബനികള്‍ വരും; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ബംഗ്‌ളൂരു: കര്‍ണാടകയില്‍ വിമാന നിര്‍മ്മാണ കമ്ബനികള്‍ വരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ.
‘എയര്‍ബസ്, സഫ്‌റോണ്‍ എന്നീ കമ്ബനികളുടെ യന്ത്രഭാഗങ്ങള്‍ കര്‍ണാടകയിലാണ് നിര്‍മ്മിക്കുന്നത്. എന്നാല്‍, വിമാന നിര്‍മ്മാണ കമ്ബനികളും കര്‍ണാടകയില്‍ തന്നെ തുടങ്ങാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ബൊമ്മെ പറഞ്ഞു. കര്‍ണാടകിലെ ഹുബള്ളിയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം.
‘ കര്‍ണാടകയിലെ ജനങ്ങളുടെ രാഷ്‌ട്രീയ പങ്കാളിത്തം വളരെ വലുതാണ്. വൈവിധ്യമാര്‍ന്ന കാലാവസ്ഥയും പ്രകൃതി വിഭവങ്ങളും കൊണ്ട് സമ്ബന്നമാണ് സംസ്ഥാനം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം വളരെ പ്രാധാന്യമേറിയതാണ്’ മുഖ്യമന്ത്രി പറഞ്ഞു.
‘സംസ്ഥാനത്ത് പത്തിനം കാര്‍ഷിക മേഖലകള്‍ വര്‍ഷം തോറും സജീവമാകും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വിദേശ നിക്ഷേപങ്ങള്‍ നേരിട്ട് സ്വീകരിക്കുന്നില്‍ ഒന്നാം സ്ഥാനത്താണ് കര്‍ണാടക. രാജ്യത്ത് ആകെയുള്ള ഫോര്‍ച്യൂണ്‍ കമ്ബനികളില്‍ 400 എണ്ണവും കര്‍ണാടകയിലാണുള്ളത്. 2025-ഓടെ സമ്ബദ്‌വ്യവസ്ഥയില്‍ അഞ്ച് ട്രില്യണ്‍ യുഎസ് ഡോളറിലെത്തുക എന്നതാണ് രാജ്യം ലക്ഷ്യമിടുന്നത്’ ബൊമ്മെ വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാര്‍ക്ക് മികച്ച ചികിത്സ സൗകര്യങ്ങള്‍ ലഭിക്കണമെന്നും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.