Home Featured കുടുംബചിത്രം പങ്കുവെച്ച്‌ മണിക്കൂറുകള്‍ക്കകം കൊലപാതകം; ലിവ്-ഇൻ പങ്കാളിയെ യുവതി കുത്തിക്കൊന്നു

കുടുംബചിത്രം പങ്കുവെച്ച്‌ മണിക്കൂറുകള്‍ക്കകം കൊലപാതകം; ലിവ്-ഇൻ പങ്കാളിയെ യുവതി കുത്തിക്കൊന്നു

by admin

കൊല്‍ക്കത്ത: ലിവ്-ഇൻ പങ്കാളിയായ യുവാവിനെ യുവതി കുത്തിക്കൊന്നു. കൊല്‍ക്കത്തയില്‍ ബുധനാഴ്ചയാണ് സംഭവം. പ്രതിയായ ശൻഹതി പോള്‍ പങ്കാളിയായ സാർധക് ദാസിനെയാണ് കൊലപ്പെടുത്തിയത്. കൊലപാതകവിവരം യുവതി തന്നെയാണ് പോലീസിനെ അറിയിച്ചത്.

ഫോണ്‍ കോള്‍ ലഭിച്ചതിനെ തുടർന്ന് ഇവർ താമസിച്ചിരുന്ന അപാർട്ട്മെന്റിലെത്തിയ പോലീസ് സംഘം കണ്ടത് തളംകെട്ടിയ രക്തത്തില്‍ കിടക്കുന്ന യുവാവിന്റെ മൃതദേഹമായിരുന്നു. സമീപം പ്രതിയായ യുവതിയും ഉണ്ടായിരുന്നു.

സാർധകിന്റെ ശരീരത്തില്‍ നിരവധി മുറിപ്പാടുകളുണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൂർച്ചയുള്ള കത്തി ഉപയോഗിച്ച്‌ യുവാവിനെ പലതവണ കുത്തിയെന്നും ചോദ്യംചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. കൊലയിലേക്ക് നയിച്ച കാരണം എന്താണെന്ന് വ്യക്തമല്ല. യുവതിയ്ക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.

ഫോട്ടോഗ്രാഫറായ സാർധകും പ്രൊഫഷണല്‍ മേക്കപ്പ് ആർട്ടിസ്റ്റായ ശൻഹതിയും ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നു. വിവാഹമോചിതയായ യുവതിയ്ക്ക് പ്രായപൂർത്തിയാകാത്ത മകനുമുണ്ട്. മൂന്നുപേരും ഒരുമിച്ചായിരുന്നു താമസം.

കൊലപാതകത്തിന് മണിക്കൂറുകള്‍ക്കു മുമ്ബ് യുവതിയ്ക്കും മകനും ഒപ്പമുള്ള ചിത്രം ‘ഫാമിലി’ എന്ന അടിക്കുറിപ്പോടെ സാർധക് സമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. സമൂഹികമാധ്യമ അക്കൗണ്ടിലെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് ‘എൻഗേജ്ഡ്’ എന്നാക്കി മാറ്റുകയും ചെയ്തിരുന്നു. ഏകദേശം 30 വയസ് പ്രായമുള്ള ഇരുവരുംതമ്മില്‍ കുറച്ചുകാലമായി ചില പ്രശ്നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group