ബെംഗളൂരു: സർജാപൂർ റോഡിൽ തേങ്ങ വിറ്റ്ഉപജീവനം നടത്തുന്ന പി ലക്ഷ്മമ്മയുടെ( 58) 900 ഓളം തേങ്ങകൾ അക്രമികൾ മോഷ്ടിച്ചു. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയാണ് പി ലക്ഷ്മമ്മ.ഇതിൽ വിഷമം തോന്നിയ സമീപത്തെ കടകളിൽ നിന്നും വീടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും ലക്ഷ്മമ്മയുടെ അഭ്യുദയകാംക്ഷികൾ അവർക്ക് സഹായഹസ്തം നൽകുകയും 8,400 രൂപ അവർക്കായി സ്വരൂപിക്കുകയും ചെയ്തു.
ആ പണം ഉപയോഗിച്ച് കഴിഞ്ഞ ബുധനാഴ്ചയാണ് ഒരു ലോഡ് തേങ്ങ ലക്ഷ്മമ്മ സർജാപൂർ റോഡിൽ തേങ്ങ വിറ്റ് ഉപജീവനം നടത്തി വരികയായിരുന്നു ലക്ഷ്മമ്മ
സംഭവസ്ഥലത്തിന് സമീപം സിസിടിവികൾ ഇല്ല. അതുകൊണ്ടുതന്നെ, അക്രമികളിലേക്ക് എത്താൻ മറ്റ് മാർഗങ്ങൾ തയ്യാറാക്കുകയാണ് പോലീസ് . ബെല്ലന്തൂർ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.